ആലപ്പുഴ: സങ്കരവൈദ്യം ഉൾപ്പെടെ ആരോഗ്യ മേഖലയെ തകർക്കുന്ന നയമാണ് രാജ്യത്തെ സർക്കാരിൻ്റേത് ഇതിനെതിരെ രാജ്യവ്യാപകമായി പ്രതികരിക്കാൻ ഡോക്ർ സമൂഹം രംഗത്തിറങ്ങണമെന്ന് ഐ.എം.എ. മുൻനാഷണൽ പ്രസിഡൻ്റ് ഡോ. ആർ.വി. അശോകൻ ആവശ്യപ്പെട്ടു.
ഐ.എം.എ.ആലപ്പുഴ ജില്ലാ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പാർ ആയി നിയമിതനായ ഡോ. ബി. പദ്മകുമാറിന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡൻ്റ് ഡോ.എൻ .അരുൺ അദ്ധ്യക്ഷതവഹിച്ചു.
ഐ.എം.എ. സീനിയർ വൈസ് പ്രസിഡൻ്റ് ആർ.മദനമോഹൻ നായർ ,സംസ്ഥാന ജോ. സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, ഡോ. കെ.എസ്. മനോജ്, ഡോ. ഉണ്ണികൃഷ്ണകർത്ത, ഡോ. കെ.പി. ദീപ . ഡോ. മനീഷ് നായർ, ഡോ. കെ.ഷാജഹാൻ,, എന്നിവർ പ്രസംഗിച്ചു.