New Update
/sathyam/media/media_files/2025/04/28/dhxQM3JSoOEQLatUWdMI.jpg)
കോട്ടയം :ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിക്ക് വീടും സ്ഥലവും ഇല്ലാത്തവർക്ക് വീട് വെക്കുന്നതിലേക്കായ് 10 സെന്റ് സ്ഥലം ഒരുമയിലേക്ക് നൽകാമെന്ന് സമ്മതപത്രം നൽകിയിരുന്നതാണ് ചെത്തുകുന്നേൽ ബിനു സി.കെ കോൺട്രാക്ടർ. നിർധനവസ്ഥയിലുള്ള പലരും ഒരുമയെ സമീപിച്ചിരുന്നു.
Advertisment
അതിൽ ഭർത്താവ് മരണപ്പെട്ടതും രണ്ടു മക്കളുമായി വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നതുമായ ജിഷ അനിൽകുമാർ താമരപള്ളിത്തറ ഉദയനാപുരത്തിന് വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷിന്റെയും, വാർഡ് മെമ്പറിന്റെയും അഭ്യർത്ഥനപ്രകാരമാണ് ജിഷയുടെ പേരിൽ തന്നെ ബിനു സി.കെ,ഭാര്യ ആശാ ബിനു, ഒരുമ പ്രസിഡണ്ട് ജോസ് പ്രകാശ് കെ.കെ, പ്രവർത്തകരായ സിൻജാ ഷാജി, ശ്രീമോൾ നവീൻ എന്നിവർ ചേർന്ന് 5 സെന്റ് സ്ഥലത്തിന്റെ ആധാരമാണ് കൈമാറിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us