കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിലേക്ക് യൂണിയൻ ബാങ്ക് ഉഴവൂർ ശാഖ സമർപ്പിച്ച ഇ-ഭണ്ഡാരത്തിൻ്റെ ഉദ്ഘാടനം നടന്നു

New Update
e hundi kuri

മീനച്ചിൽ:കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിലേക്ക് യൂണിയൻ ബാങ്ക് ഉഴവൂർ ശാഖ സമർപ്പിച്ച ഇ-ഭണ്ഡാരത്തിൻ്റെ (E-Hundi) ഉദ്ഘാടനം നടന്നു. രാവിലെ 9:30 ന് ക്ഷേത്രം മേൽശാന്തി ഇലക്കാട് പൊതിയിൽ മന  പ്രദീപ് നമ്പൂതിരി ദീപം തെളിയിച്ച ചടങ്ങിൽ യൂണിയൻ ബാങ്ക് കോട്ടയം ഡെപ്യൂട്ടി റീജിയണൽ ഹെഡ്ആർ രാജവേലും ദേവസ്വം പ്രസിഡൻ്റ് എൻ  രാമൻ നമ്പൂതിരി പുതുമനയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

ബാങ്കിൻ്റെ ഉഴവൂർ ബ്രാഞ്ച് മാനേജർഅർജുൻ മോഹനൻ, പ്രതിനിധികളായ സുജിത് എം സുജിത വിനോദ്, ദേവസ്വം സെക്രട്ടറി  പി പി കേശവൻ നമ്പൂതിരി പന്നിക്കോട്ടില്ലം, ദേവസ്വം മാനേജൻ  എ ടി  പ്രദീപ് നമ്പൂതിരി പന്നിക്കോട്ടില്ലം സപ്താഹക്കമ്മറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ എന്നിവർക്കൊപ്പം ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisment