/sathyam/media/media_files/2025/10/19/146a3db5-990f-4364-9010-7ad04336027a-2025-10-19-21-53-28.jpg)
തൃശ്ശൂർ : ചേലക്കര പ്രസ്സ് ക്ലബ്ബിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് യു.ആർ.പ്രദീപ് എംഎൽഎ ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.
പ്രസ് ക്ലബിനെ സ്ഥലം നൽകാൻ പ്രസിഡൻറ് ഗോപി ചക്കുനത്ത് സന്നദ്ധത അറിയിക്കുകയും ചെയ്തതോടെയാണ് ചേലക്കര പ്രസ് ക്ലബിന് പുതിയ ആസ്ഥാനം എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തുന്നത്.
തുടർന്ന് 2025- 2026 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. എം മജീദ് ,ടി.ബി. മൊയ്തീൻകുട്ടി, പി.എം. റഷീദ് എന്നിവർ തിരഞ്ഞെടുപ്പിൽ വരണാധികാരികളായി.
പുതിയ ഭാരവാഹികളായി പ്രസിഡന്റായി ഗോപി ചക്കുന്നതിനെയും, വൈസ് പ്രസിഡന്റായി വി.ഉണ്ണികൃഷ്ണനെയും, വി. മണികണ്ഠനെ സെക്രട്ടറി ആയും, ജോ.സെക്രട്ടറി ആയി എം.അരുൺകുമാറിനെയും, എം.ആർ.സജിയെ ട്രഷറർ ആയും, കൺവീനർ ആയി സ്റ്റാൻലി കെ. സാമുവലിനെയും, PRO മാരായി പി.വി.സമീർ, വിബിക്സ് കുര്യാക്കോസ് എന്നിവരെയും, എം. മജീദ് , മണി ചെറുതുരുത്തി, കെ.ജയകുമാർ, ടി.ബി. മൊയ്തീൻകുട്ടി എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.