വലവൂർ ഗവ.യുപി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി

New Update
vayaloor school

മീനച്ചിൽ:  നിറങ്ങൾ വാരിയെറിഞ്ഞ് പുതുഭാവം കൈവരിച്ച വലവൂർ ഗവ.യുപി  സ്കൂൾ അങ്കണത്തിലേയ്ക്കാണ് പുതിയ കൂട്ടുകാരെത്തിയത്. പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളും ദേശീയ ചിഹ്നങ്ങളും ഗാന്ധിജിയും ചാച്ചാജിയും ദേശീയ ചിഹ്നങ്ങളും ശാസ്ത്ര - ഗണിത ശാസ്ത്ര വസ്തുതകളും നിരന്ന ചുവർ ചിത്രശാലയോട് ചേർന്ന് നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തി. 

Advertisment

vayaloor school14

സ്കൂളിലെ ആദ്യദിനം എന്ന് രേഖപ്പെടുത്തിയ ഫോട്ടോ ഫ്രെയിമിനുള്ളിൽ നിന്ന് ഫോട്ടോ എടുക്കാനും  കുട്ടികൾ തിരക്കുകൂട്ടി. ഇന്ന് സാമൂഹിക പ്രസക്തിയുള്ള ശുചിത്വം, ലഹരി വിരുദ്ധ ചിത്രങ്ങളും ഇവയ്ക്കിടയിൽ ചുമരുകളിൽ സ്ഥാനം പിടിച്ചു. 

vayaloor school15

പുതുമോടിയണിഞ്ഞ് മനോഹരമായ  വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ  പ്രവേശനോത്സവം മുൻ പഞ്ചായത്ത്  പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബിന്നി ജോസഫ് അധ്യക്ഷത വഹിച്ചു. കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ചു ബിജു നവാഗതരെ പാട്ടുപാടി സ്വീകരിച്ചു.

vayaloor school16

സംസ്ഥാന ഗവണ്മെന്റ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കരൂർ ഗ്രാമപ്പഞ്ചായത്ത്, എം പി, എം എൽ എ ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് വലവൂർ ഗവണ്മെന്റ് യുപി സ്കൂളിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധയിനങ്ങളിലായി നാല്പത്തിയഞ്ച് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്.  ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ്,എംപിടിഎ പ്രസിഡന്റ് രജി സുനിൽ എന്നിവർ പ്രസംഗിച്ചു. 

vayaloor school17

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും നവാഗത വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വർധന , വലവൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ മികവിന്റെ തെളിവാണെന്ന് അടുത്ത രണ്ടാഴ്ചത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ പറഞ്ഞു.
   തുടർന്ന് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു.