ഭാരത് ഭവൻ, സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് , ഹ്യൂമൻസ് എന്നിവരുടെ സഹകരണത്തോടെ വാക്കിടം സംഘടിപ്പിക്കുന്നു

New Update
cacs jlk

തിരുവനന്തപുരം : ഭാരത് ഭവൻ, സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് , ഹ്യൂമൻസ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കുന്ന വാക്കിടം എന്ന പ്രോഗ്രാമിന്റെ രണ്ടാം അദ്ധ്യായത്തിൽ ഗാസാ കാഴ്ചകളും അനുഭവങ്ങളും നാളെ (23.11.2025) വൈകുന്നേരം 4.30 ക്ക് ഭാരത് ഭവൻ ശെമ്മാങ്കുടി സ്‌മൃതിയിൽ നടക്കും. 

Advertisment

ഗാസ എമർജൻസി മെഡിക്കൽ ടീം അംഗവും  തിരുവനന്തപുരം മെഡിക്കൽ കോളേജ്  ഓർത്തോ പീഡിക്സ് ആൻഡ് എമർജൻസി മെഡിസിൻ പ്രൊഫസറുമായ ഡോ.എസ്.എസ് സന്തോഷ് കുമാർ ഗാസാ കാഴ്ചകളുടെയും അനുഭവങ്ങളുടെയും അവതരണം നടത്തും. 

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ ആമുഖ ഭാഷണം നടത്തുന്ന ചടങ്ങിൽ സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ജനറൽ സെക്രട്ടറി ആർ.എസ് രഞ്ജിത്ത്, പ്രദീപ് പനങ്ങാട്, ഫിറോസ് ബാവ എന്നിവർ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം സിംഗേഴ്സ് കളക്ടീവ് അവതരിപ്പിക്കുന്ന മൈത്രി ഗാനങ്ങൾ അരങ്ങേറും.

Advertisment