/sathyam/media/media_files/2025/04/07/7vNzjRv64h3tab9dhs7i.jpg)
perumbavoor ulsavam: മേടവിഷുവിനു മുന്നോടിയായി പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന 7 ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച രാത്രി കൊടിയേറിയതോടെ നഗരം ഉത്സവത്തിരക്കിലായി. പുലർച്ചെ മുതൽ രാത്രിവരെ നീണ്ടുനിൽക്കുന്ന കലാസാംസ്കാരിക പരിപാടികൾ കാണാൻ നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്.
ഞായറാഴ്ച വൈകിട്ട് തത്വമസി ആദ്ധ്യാത്മിക സമ്മേളനം ഉണ്ടായിരുന്നു. തുടർന്ന് രാത്രി 8.30-യോടെ തന്ത്രിമുഖ്യൻ ചെറുമുക്കിലത്ത് ബ്രഹ്മശ്രീ കെ.സി. നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റു നടന്നു. ബദരിനാഥ് മുഖ്യപുരോഹിതൻ ഈശ്വർ പ്രസാദ് നമ്പൂതിരി, ബ്രഹ്മശ്രീ എഴീക്കോട് ശശി നമ്പൂതിരിപ്പാട്, ഞാളൂർക്കോട്ടയിൽ അജിത്ത്‌കുമാർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.പി. ബാബു, സെക്രട്ടറി ബി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
8ന് വൈകിട്ട് 6.45ന് സിനിമാതാരം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി, 9ന് വൈകിട്ട് 7ന് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ സംഗീതം, 11ന് രാത്രി 9ന് കൊല്ലം ജീവ അവതരിപ്പിക്കുന്ന ദശരഥം ബാലെ, 12ന് രാവിലെ 9ന് ചലച്ചിത്രനടൻ ജയറാമിന്റെ മേളപ്രമാണത്തിൽ 111 വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം എന്നിവയുണ്ട്. 13ന് ആറാട്ടോടെ രാത്രി 9ന് ഉത്സവം കൊടിയിറങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us