മലപ്പുറം: ജില്ലയിലെ പട്ടിക വര്‍ഗക്കാർക്ക് മുഴുവന്‍ ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച ക്യാമ്പിൽ വനത്തിനകത്തുള്ള മുപ്പത്തിയൊമ്പത് ഊരുകളില്‍ നിന്നുള്ള 814 പേർക്ക് രേഖകള്‍ കൈമാറി
ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി മനോഹരന്‍ നിർവഹിച്ചു. 39 ഊരുകളിലെ 814 പേർക്ക് രേഖകൾ നൽകാനായി. റേഷൻ, ആധാർ, ഇലക്ഷൻ തിരിച്ചറിയൽ, ജനന സർട്ടിഫിക്കറ്റ്, ആരോഗ്യ ഇർഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളാണ് നൽകിയത്. രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്
വിദൂര ഊരുകളില്‍ നിന്നുള്ളവർക്ക് ക്യാമ്പുകളിലെത്താന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.ടി. മിഷന്‍, അക്ഷയ കേന്ദ്രങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, ഇലക്ഷന്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, വില്ലേജ് ഓഫീസര്‍മാര്‍, ലീഡ് ബാങ്ക്, മറ്റ് അനുബന്ധ ബാങ്കുകള്‍, ഹരിതകര്‍മ്മസേന തുടങ്ങിയവരും പദ്ധതിയില്‍ പങ്കാളികളായി