New Update
/sathyam/media/media_files/2025/10/10/d15fbd46-3d09-4422-a77e-e188f64bf9c8-2025-10-10-14-01-02.jpg)
പന്നിമറ്റം: കേരള കോൺഗ്രസ്സ് ജന്മദിന സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പന്നിമറ്റത്ത് നടത്തിയ പതാക ദിനം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ഉദ്ഘാടനം ചെയ്തു.
Advertisment
പാർട്ടി മണ്ഡലം പ്രസിസന്റ് റെജി ഓടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി ജന്മദിന സന്ദേശം നൽകി. യു ഡി എഫ് നേതാവും വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് കോയിക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യൂ , ഗ്രാമ പഞ്ചായത്തംഗം വി.കെ.കൃഷ്ണൻ ,ജോയി പുത്തേട്ട് , പ്രദീപ് ആക്കിപ്പറമ്പിൽ , ജെസ്റ്റിൻ ചെമ്പകത്തിനാൽ, ജോണി നരിക്കാട്ട്, ഷാർലറ്റ് പഴയിടം, അജിത് വരിക്ക മാക്കൽ, സിബി മൂലേശ്ശേരി, ജോസ് ഇടയാൽ, ടോമി പൂങ്കുടിയിൽ എന്നിവർ പ്രസംഗിച്ചു.