ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/10/06/naduvakkattupalayam-nss-karayogam-2-2025-10-06-14-41-24.jpg)
പാലക്കാട്: നടുവക്കാട്ടുപാളയം എൻഎസ്എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.
Advertisment
പി.ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. ആര്‍ ശ്രീകുമാർ, രമേഷ് അല്ലത്ത്, പി സന്തോഷ് കുമാർ, എം ശിവശങ്കരൻ, എം നന്ദകുമാർ, കെ.വി മുരളീധരൻ, ഇ.വി രവീന്ദ്രൻ, കെ മുകുന്ദൻ, കെ ഉമാദേവി, എം ഉഷാകുമാരി, രേഖ സുനിൽകുമാർ, പദ്മനാഭൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. കലാ, കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. പുതിയ കരയോഗം പ്രസിഡൻ്റ് ആയി ഇ.വി രവീന്ദ്രനെ തിരഞ്ഞെടുത്തു.