ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങളുടെ പോരാട്ട വിജയമാണ് സർക്കാർ സത്യവാങ്മൂലം തിരുത്തി നൽകിയത് - ഡീൻ കുര്യാക്കോസ് എം പി

New Update
dean kuriakose mp-2

തൊടുപുഴ:  എൻ എച്ച്  85 ദേശീയപാതയിലെ വികസനം തടസപ്പെടുത്തിയ ഹൈക്കോടതി വിധിയെ മറികടക്കുന്നതിനായി സർക്കാർ സത്യവാങ്മൂലം തിരുത്തി നൽകിയത് സാധാരണക്കാരായ ജനങ്ങളുടെ പോരാട്ടവീര്യത്തിൻ്റെ വിജയമാണ്. "കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കുന്നതിന് " സമാനമായ വിധത്തിൽ ചീഫ് സെക്രട്ടറി മുൻപ് സമർപ്പിച്ച തെറ്റായ സത്യവാങ്മൂലം തിരുത്തി സമർപ്പിക്കാൻ ജനകീയ പോരാട്ടം കൊണ്ട് സാധിച്ചു എന്നും  ഡീൻ കുര്യാക്കോസ് എം പി  പറഞ്ഞു.

Advertisment

വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകിയ സ്വകാര്യ വ്യക്തിയെ സഹായിക്കുന്ന രീതിയിൽ ദേശീയപാത വനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം  ബഹു. ഹൈക്കോടതി മുമ്പാകെ അഡീഷ്ണൽ ചീഫ് സെക്രട്ടറി K.ജ്യോതിലാൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി സമർപ്പിക്കുകയും അത് വികസനവിരുദ്ധനായ ഹർജിക്കാരന് അനുകൂലമാവുകയുമായിരുന്നു.

എന്നാൽ രാജഭരണ കാലത്ത് തന്നെ ഡീറിസർവ് ചെയ്യപ്പെട്ട റോഡ് ഉൾക്കൊള്ളുന്ന ഭാഗം റവന്യൂ പുറമ്പോക്കും, PWD ഉടമസ്ഥതതയിലും ഉള്ളതാണ്. ഈ വസ്തുത മറച്ചു വെച്ചു കോടതിയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ സർക്കാർ സഹായിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, റോഡ് നിർമ്മാണം തടസപ്പെട്ടിട്ടില്ലായെന്നും, MP ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആയിരുന്നു മന്ത്രി  റോഷി അഗസ്റ്റിൻ ഉൾപ്പടെ ജില്ലയിലെ ഇടതുപക്ഷ നേതാക്കൾ വാദിച്ചത്.

ഐക്യ ജനാധിപത്യ മുന്നണിയുടെയും, സമുദായ സംഘടനകളും,വ്യാപാരി വ്യവസായി സമൂഹം ഉൾപ്പെടെ കർഷക സംഘടനകളുടെയും, വികസന കാംക്ഷികളായ മുഴുവൻ ആളുകളുടെയും ഭാഗത്ത് നിന്നും ഒറ്റക്കെട്ടായ ചെറുത്തു നിൽപ്പാണ് തുടർന്നുണ്ടായത്.

ആ ജനകീയ പോരാട്ടത്തിൻ്റെ കരുത്തിന് മുൻപിൽ സർക്കാർ തെറ്റ് സമ്മതിച്ച് സത്യവാങ്മൂലം മാറ്റിനൽകുകയായിരുന്നു. ജൂലൈ 11 ന് വിധി വരുന്നതിന് മുൻപ്  തന്നെ കേസിൽ , സർക്കാർ നിലപാട് എതിരാണെന്ന് മനസിലാക്കി എം പി  എന്ന നിലയിൽ ഞാനും, 2024 മെയ് 28 ന് പ്രസ്തുത റോഡിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ല എന്ന തരത്തിൽ ഹൈക്കോടതി വിധി സമ്പാദിച്ച കിരൺ സിജുവും കോടതിയിൽ കക്ഷി ചേർന്നിരുന്നു.

നാടിൻ്റെ പൊതു വികസനത്തിനെതിരായ കടന്നുകയറ്റമുണ്ടായപ്പോൾ , അതിജീവനത്തിനായി പടപൊരുതിയ മുഴുവൻ സംഘടനകൾക്കും, നേതാക്കൾക്കും, സർവ്വോപരി ഒരുമിച്ച് നിന്ന ജനങ്ങൾക്കും ഈ ഘട്ടത്തിൽ  അഭിവാദ്യമറിയിക്കുന്നതായി ഡീൻ കുര്യാക്കോസ് MP പറഞ്ഞു.

Advertisment