കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ 1974 /75 വർഷത്തിൽ പത്താം ക്ലാസിൽ പഠിച്ചിരുന്നവരുടെ കൂട്ടായ്മ സുവർണ സംഗമം ആഘോഷിച്ചു

New Update
Golden Jubilee celebrated

കരുനാഗപ്പള്ളി :- കരുനാഗപ്പള്ളിയുടെ സാംസ്കാരിക മുന്നേറ്റത്തിന് നിദാനമായ ബോയ്സ് ഹൈസ്കൂളിലെ 1974 /75 വർഷത്തിൽ പത്താം ക്ലാസിൽ പഠിച്ചിരുന്നവർ  BoyZ1975 എന്ന കൂട്ടായ്മ സുവർണ സംഗമം ഓർമ്മകളുടെ അരനൂറ്റാണ്ട് എന്ന പേരിൽ സംഘടിപ്പിച്ചു. 

Advertisment

ചെയർമാൻ വേണുഗോപാൽ കുറ്റിക്കാട്ടിൽ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പ്രശസ്ത സിനിമ സീരിയൽ താരം ജയകുമാർ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജൻ ചിങ്ങമന സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ  എൽ.ശ്രീലത , ഹെഡ്മിസ്ടസ് സരിത , എഴുത്തുകാരൻ എ.ആർ.അജിത് കുമാർ  ജനറൽ കൺവീനർ പ്രസന്ന കുമാർ , അബ്ദുൽ വഹാബ്, രമേഷ്, അബ്ദുൽ നാസർ, മോഹനൻ, സലിം രാജ് എന്നിവർ സംസാരിച്ചു 


ട്രഷറർ ഡോ. ശശികുമാർ നന്ദി പറഞ്ഞു. ഗുരുവന്ദനം പരിപാടിയിൽ തങ്ങളുടെ അദ്ധ്യാപകരായ പൊന്നമ്മ, ശാന്തകുമാരി ബായി , മേരി മാത്യൂ, രാധാമണി, വിമലാ ദേവി, ശിവശങ്കരപിള്ള, പത്മനാഭപിള്ള എന്നിവരെ ആദരിച്ചു. അളിയാ നീയോ എന്ന ലഘുനാടകവും ഡോ.സജിത്ത് ഏവൂരേത്ത് നടത്തിയ സംഗീത പ്രഭാഷണവും ബിനു സരിഗ , ഡോ. റിജോ സൈമൺ തോമസ് എന്നിവർഅവതരിപ്പിച്ച സംഗീത വിരുന്നും സംഗമത്തിന് മാറ്റു കൂട്ടി. 

Advertisment