അമര പി.ആർ.ഡി.എസ്. കോളജിൽ ജോലി ചെയ്തവർക്ക് വേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്ഥാപനത്തിൽ അതിഥി അധ്യാപകരായി ജോലി ചെയ്തിരുന്നവർ സമർപ്പിച്ച പരാതിയിലാണ് നടപടി. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും നിർദേശം

New Update
Human Rights Commission

കോട്ടയം : ചങ്ങനാശേരി അമരയിൽ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പി.ആർ.ഡി.എസ്. കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ 2018 മുതൽ 2021 വരെ വിവിധ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തവർക്കുള്ള വേതനം മാനുഷിക പരിഗണനയുടെ പേരിൽ അനുവദിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എഡ്യുക്കേഷന് നിർദ്ദേശം നൽകി.

Advertisment

സ്ഥാപനത്തിൽ അതിഥി അധ്യാപകരായി ജോലി ചെയ്തിരുന്നവർ സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ പ്രിൻസിപ്പലിൽ നിന്നും റിപ്പോർട്ട് വാങ്ങി.  കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനങ്ങൾക്ക് വിധേയമായാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  എന്നാൽ മാനേജ്മെന്റ് യഥാസമയം നിയമനാംഗീകാരം വാങ്ങാത്തതു കാരണമാണ് തങ്ങൾക്ക് അംഗീകാരം ലഭിക്കാത്തതെന്ന് പരാതിക്കാർ കമ്മീഷനെ അറിയിച്ചു.

ജോലി ചെയ്ത കാലത്തെ വേതനം നൽകാൻ നിയമപരമായ ബാധ്യത ബന്ധപ്പെട്ടവർക്കുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.

Advertisment