മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ജലജീവൻമിഷൻ പദ്ധതിയുടെ ഉദ്ഘാടനവും ലൈഫ് പദ്ധതിയുടെ താക്കോൽദാനവും മഴവെള്ളസംഭരണിയുടെ ഉദ്ഘാടനവും നടത്തി

New Update
16fe1c7e-82b5-41ca-873c-c77dfa42925f

മരങ്ങാട്ടുപിള്ളി : മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ജലജീവൻമിഷൻ പദ്ധതിയുടെയും വിവിധ വാർഡുകളിൽ പൂർത്തിയാക്കിയ മഴവെള്ളസംഭരണിയുടെ ഉദ്ഘാടനവും ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽകൈമാറ്റവും ഗുണഭോക്താക്കളുടെ സംഗമവും  നടത്തി.സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

Advertisment

കേന്ദ്രസർക്കാർ സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ലക്ഷക്കണക്കിന് ഗ്രാമഭവനങ്ങളിൽ ശുദ്ധജലം എത്തിക്കാൻ സാധിച്ചതായി അദ്ദോഹം പറഞ്ഞു.മോൻസ് ജോസഫ് എം എൽ എ  അധ്യക്ഷത വഹിച്ചു. ലൈഫ് ഭവനങ്ങളുടെ താക്കോൽമാറ്റം  ഫ്രാൻസിസ് ജോർജ് എം പി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  രാജു ജോണ്‍ ചിറ്റേത്ത് ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബെൽജി ഇമ്മാനുവൽ,ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി എം.മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷാ രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ജോൺസൺ ജോസഫ് പുളിക്കൽ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ തുളസിദാസ് ,ജാൻസി ടോജോ,മെമ്പർമാരായ സന്തോഷ് കുമാർ എം എൻ,പ്രസീദ സജീവ്,നിർമല ദിവാകരൻ,ലിസി ജോർജ്,സലിമോൾ ബെന്നി,ബെനറ്റ് പി മാത്യു,ജോസഫ് ജോസഫ്,ലിസി ജോയ്,സാബു അഗസ്റ്റ്യൻ, സെക്രട്ടറി രേഖ ബി നായർ എന്നിവർ സംസാരിച്ചു.

ലൈഫ് പദ്ധതികളുടെയും,മാലിന്യ സംസ്കരണത്തിന്റെയും പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്ന വി ഇ ഒ മാരായ സുനിൽ എ പി,അനീഷ് ലത്തീഫ് എന്നിവരെ ആദരിച്ചു.ജലക്ഷാമം പരിഹരിക്കുന്നതിന് 14 വാർഡുകളിൽ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയത്.


ജലനിധി പദ്ധതികളുടെ അറ്റകുറ്റപണികൾക്കായി 62 ലക്ഷം, ജലവിഭവവകുപ്പിന്റെ 35 മഴവെള്ള സംഭരണികൾക്കായി 31.5 ലക്ഷം,പാലക്കാട്ടുമല ചിറക്കുളം നവീകരണത്തിന് 45 ലക്ഷം,നാലാം വാർഡിൽ ലെ തോടിന്റെ മുകളിൽ കവർസ്ലാബ് നടപ്പാത നിർമ്മാണം 20 ലക്ഷം എന്നിവ ഉൾപ്പെടെ 1.58 കോടി രൂപ സർക്കാരിൽ നിന്ന് ലഭിച്ചു.

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പടിക്കുഴ ഹോമിയോ ആശുപത്രിക്ക് സമീപം 6.25 ലക്ഷം ലിറ്റർ മഴവെള്ള സംഭരണി,പാലക്കാട്ടുമലയിൽ 5 ലക്ഷം ലിറ്റർ സംഭരണി,വിവിധ വാർഡുകളിലേക്ക് 133.38 കിലോ മീറ്റർ പൈപ്പ് ലൈൻ ,3843 ഗാർഹിക കണക്ഷൻ ഉൾപ്പെടെ 45.39 കോടി രൂപയുടെ നിർമ്മാണ ജോലികൾ നടക്കുകയാണ്.

Advertisment