വഴിത്തല: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെംബര്‍മാരുടെ അംഗത്വ വിതരണവും ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ മുന്‍ ഗവര്‍ണര്‍ രാജേഷ് കൊളാരിക്കല്‍ നിര്‍വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് സേവനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ഫ്രാന്‍സിസ് ആന്‍ഡ്രൂസ്-പ്രസിഡന്റ്, പി.സി.സേതുനാഥ്-സെക്രട്ടറി,സണ്ണി ജോസഫ്-ട്രഷറര്‍ എന്നിവര്‍ ചുമതലയേറ്റു. ഭവനരഹിതര്‍ക്കുള്ള സ്‌നേഹവീട്, ഹൈസ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ വിതരണം, ഇ-മാലിന്യ ശേഖരണം, കരിയര്‍ മാപ്പിംഗ്, ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം, കുട്ടികളുടെ നേത്ര സംരക്ഷണ ക്യാമ്പുകള്‍ തുടങ്ങി വിവിധ സാമൂഹ്യ സേവന പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും.ലോഗോയുടെ പ്രകാശനം പ്രഫ.സാംസണ്‍ തോമസ് നിര്‍വഹിച്ചു.
വഴിത്തല ശാന്തിഗിരി കോളേജിലും സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലും സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ സഥാപിക്കുന്നതിന്റെ ഉദ്ഘാടനം റീജണ്‍ ചെയര്‍മാന്‍ വിജു വാതക്കാട്ടില്‍ നിര്‍വഹിച്ചു. സ്‌നേഹവീട് ഹൗസിംഗ് പ്രോജക്റ്റിന്റെ ഉദ്ഘാടനം യു.റോയിയും ഭക്ഷണസഹായ വിതരണ പദ്ധതി സോണ്‍ ചെയര്‍മാന്‍ ബേബി മാത്യവും നിര്‍വഹിച്ചു.