പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ട ജംഗ്ഷനു സമീപമുള്ള ഭഗവതീ ക്ഷേത്രത്തിലെ കാവ് ഭക്തരുടെയും പരിസ്ഥിതി സ്നേഹികളുടെയും ശ്രദ്ധാകേന്ദ്രമാകുന്നു

New Update
bhagavathi kav idathitta

പത്തനംതിട്ട:  ഇടത്തിട്ട  കൊടുമൺ പഞ്ചായത്തിൽ ഇടത്തിട്ട ജംഗ്ഷനു സമീപമുള്ള ഭഗവതീ ക്ഷേത്രത്തിലെ കാവ് ഭക്തരുടെയും പരിസ്ഥിതി സ്നേഹികളുടെയും ശ്രദ്ധാകേന്ദ്രമാകുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പരിസരം അപൂർവ്വയിനം വൃക്ഷങ്ങളാലും സസ്യങ്ങളാലും നിറഞ്ഞതാണ്.

Advertisment

തമ്പകം(കമ്പകം), ആറ്റു പൂവരശ്,ചന്ദനം, കടമ്പ്,കരിമരം,മരുതി,കല്ലാൽ , ഇരിപ്പ,ഉന്നം(ചടച്ചി),താന്നി,നാഗമരം,ചേലമരം,തേമ്പാവ്,പനച്ചി,മടുക്ക(മൊട്ടൽ), വെട്ടി ,പൂവണ്ണ്,പൈൻമരം,മരോട്ടി, ഇലഞ്ഞി, മുള്ള് വേങ്ങ,കടമരം, ഈട്ടി ,ഉദി , ശിവലിംഗ മരം, അശോക മരം തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാനാകും. 


ഏറ്റവും കൂടുതൽ ചന്ദനമരങ്ങളും വൈവിധ്യമാർന്ന വന വൃക്ഷങ്ങളും ഉള്ള കൊടുമൺ പഞ്ചായത്തിലെ ഏക കാവും ഇതാണ്.27 നക്ഷത്ര വൃക്ഷങ്ങൾ കാവിലും, ക്ഷേത്ര പരിസരത്തുമായും ഉള്ളതിനാൽ ഈ ക്ഷേത്ര ദർശനം ഏറെ ശ്രേയസ് കരമെന്ന് ഭക്തർ അഭിപ്രായപ്പെടുന്നു.

Advertisment