/sathyam/media/media_files/2025/12/04/iicc-huj-2025-12-04-15-16-58.jpg)
അന്തിക്കാട് : അന്തിക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കെഎംസിസി ഓൺലൈൻ കൺവെൻഷൻ എ ഐ സി സി സെക്രട്ടറി ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിനായി മത്സരിക്കുന്ന അന്തിക്കാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മത്സരിക്കുന്ന റഹ്മത്ത് ഷമീറിന് വിജയാശംസകൾ അറിയിക്കുന്നതോടൊപ്പം യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി സഹായങ്ങളും സഹകരണവും ഉണ്ടാവണമെന്ന് അഭ്യർത്ഥനയും നടത്തി.
ജിസിസി കെഎംസിസി പഞ്ചായത്ത് കമ്മിറ്റിയുടെ ചെയർമാൻ ഹബീബുള്ള മുറ്റിച്ചൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രമുഖ യുവ പ്രഭാഷകൻ ജംഷീർ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, നാട്ടിക മണ്ഡലം പ്രസിഡണ്ട് കെ എ ഷൗക്കത്തലി, ഉസ്മാൻ ഹാജി ഇടയാടി, അഷ്റഫ് പണിക്കവീട്ടിൽ, ഹസൻ ഹാജി, സഹ ഭാരവാഹികളായ ആർ കെ സൈദു മുഹമ്മദ്, റിസ്'വാൻ കെ എസ്, മുഹമ്മദ് പട്ടാട്ട്, ആർ കെ മുഹമ്മദ്, ശരീഫ് പി എസ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ വിവിധ കെഎംസിസികളെ പ്രതിനിധീകരിച്ചുകൊണ്ട് അബ്ദുൽ റഹ്മാൻ ഖത്തർ, കാദർമോൻ പുതുശ്ശേരി ഷാർജ, സ്വാലിഹ് പി ടി സൗദി, അനീഷ് പി എ,ബഷീർ പി യു, റിയാസ് കെ യു, ബദറുദ്ദീൻ എ യു, അനസ് അമ്പലത്ത്, ഇക്ബാൽ മുറ്റിച്ചൂർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പതിനഞ്ചാം വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി റഹ്മത്ത് ഷമീർ മറുപടി പ്രസംഗത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദിയും അതോടൊപ്പം യു ഡി എഫ് വിജയം ഉറപ്പിക്കുവാൻ പിന്തുണയും സഹകരണവും ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഷാഫി കെ എസ് സ്വാഗതം പറഞ്ഞ യോഗത്തിന് ജിസിസി കൺവീനർ മുബഷിർ മുറ്റിച്ചൂർ നന്ദി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us