നാം അധിവസിക്കുന്ന ഭൂമി പരിശുദ്ധിയോടെ വരും തലമുറയ്ക്ക് കൈമാറണം : ജൂണി കുതിരവട്ടം

New Update
IMG-20250903-WA0153
എടത്വ : നാം അധിവസിക്കുന്ന ഭൂമി പരിശുദ്ധിയോടെ വരും തലമുറയ്ക്ക് കൈമാറേണ്ട ഉത്തര വാദിത്വം  നമ്മുടെ ഓരോരുത്തരുടെയുമാ ണെന്ന് ലയൺസ് ക്ലബ് 318 ബി സോൺ  ചെയർമാൻ ജൂണി കുതിരവട്ടം പ്രസ്താവിച്ചു.
Advertisment
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍  കുട്ടനാട് നേച്ചർ  സൊസൈറ്റിയുടെയും ആൻ്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും  സഹകരണത്തോട് ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ 51-ാം  ജന്മദിനത്തിൽ 'ജല തരംഗം' രണ്ടാം ഘട്ടം മഴമിത്രത്തിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ  സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴിൽ അണിനിരത്താനുള്ള ശ്രമത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞ ആന്റപ്പൻ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകൾ എക്കാലവും സ്മരിക്ക പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു .ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ പദ്ധതി പരിചയപ്പെടുത്തി.മഴമിത്രത്തിൽ നടുന്നതിനുള്ള വ്യക്ഷ തൈ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ആന്റപ്പൻ അമ്പിയായത്തിന്റെ മകൻ  ഏബലിന് കൈമാറി.
തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന മുഖ്യ പ്രഭാഷണം നടത്തി.ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ ജോൺസൺ വി ഇടിക്കുള,ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വൈസ് പ്രസിഡന്റ് മോഡി കന്നേൽ, അഡ്മിനിസ്‌ട്രേറ്റര്‍  ബിനോയി കളത്തൂർ, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രന്‍,ജലതരംഗം പ്രോജക്ട് ചീഫ് കോർഡിനേറ്റർ വിൽസൺ ജോസഫ് കടുമത്തിൽ, കുട്ടനാട് നേച്ചർ സൊസൈറ്റി  വൈസ് പ്രസിഡന്റ്  ജേക്കബ് സെബാസ്റ്റ്യൻ, സെക്രട്ടറി  അഡ്വ. വിനോദ്  വർഗ്ഗീസ്, തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രം  സമിതി ജനറൽ സെക്രട്ടറി അജി കുമാർ കലവറശ്ശേരിൽ,ജോസഫ് ആന്റണി എന്നിവർ പ്രസംഗിച്ചു.
ശക്തമായ മഴയെ അവഗണിച്ചു  എത്തിയ ഹരിത മിത്രങ്ങള്‍ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മാരകത്തിൽ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം ആന്റപ്പൻ അമ്പിയായത്തിന്റെ മാതാപിതാക്കളെ സന്ദർശിച്ചിട്ടാണ് മടങ്ങിയത്.
2010-ൽ തിരുവനന്തപുരത്ത് വെച്ച് പരിസ്ഥിതി ഉച്ചകോടി   സംഘടിപ്പിക്കുന്നതിന്  നേതൃത്വം നല്‍കിയത്  ആന്റപ്പൻ അമ്പിയായം ആണ്. പ്രകൃതി സഹവാസ ക്യാമ്പുകൾ ആൻ്റപ്പൻ കേരളത്തിലുടനീളം സംഘടിപ്പിച്ച്  രാജ്യമെമ്പാടും  ഇന്ന് കാണുന്ന  ഗ്രീൻ കമ്മ്യൂണിറ്റി  സ്ഥാപിച്ചു.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട്  ഉള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക്  അപകടത്തിലൂടെ ആണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായം ലോകത്തോട് വിട ചൊല്ലിയത്.
കേരള യൂണിവേഴ്‌സിറ്റി  ബിഎ മൂന്നാം സെമസ്റ്റർ മൂന്നാം മൊഡ്യൂളിൽ ആന്റപ്പൻ അമ്പിയായം ഇടം നേടി.ആർ വിനോദ് കുമാറിന്റെ കേരളത്തിൽ ഹരിത ജാലകം തുറന്നവർ  എന്ന പുസ്തകത്തിലെ പട്ടു പോകാത്ത  ആ ഒറ്റമരം  എന്ന  ലേഖനമാണ് ഉൾപ്പെടുത്തിയിരിക്കുന്ന ത്.
Advertisment