കരിമണ്ണൂർ: കരിമണ്ണൂർ പഞ്ചായത്തിൽ വേനപാറ എന്ന സ്ഥലത്ത് നിർമ്മാണം നടത്തി പുറംമ്പോക്ക് നിവാസികളും , ഭവനരഹിതരുമായ മുപ്പത്തഞ്ചോളം കുടുംബങ്ങളെ നിവസിപ്പിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം അടർന്നു വീണു കൊണ്ടിരിക്കുന്നു.
കോടികൾ മുടക്കി പണിത ഈ കെട്ടിടം ജീപ് സം ബോർഡ് ഭിത്തികളാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനും , കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ.ഓർഡിനേറ്ററുമായ മനോജ് കോക്കാട്ട് കളക്ടർക്ക് പരാതി നൽകി.
വിഷയം അടിയന്തിര പ്രാധാന്യമുള്ളതാണെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ ജീവന് ഭീക്ഷണിയുള്ളതായും അടിയന്തിര ശ്രദ്ധ ചെലുത്തി കെട്ടിടത്തിൻ്റെ സുരക്ഷിതത്വ പരിശോധന നടത്തി ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും മനോജ് കോക്കാട്ട് ആവശ്യപ്പെട്ടു.