/sathyam/media/media_files/2025/11/16/udf-2025-11-16-11-32-28.jpg)
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫ് സ്ഥനാര്‍ഥികളുടെ മതം എടുത്തുകാട്ടി സോഷ്യൽ മീഡിയയിൽ ചിലര്‍ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന ആരോപണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം നടക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരായതാണു വിദ്വേഷ പ്രചാരകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
/sathyam/media/post_attachments/h-upload/2021/10/10/1252358-43-965136-504902-197959.jpg)
ഇതിനകം തന്നെ വ്യാപകമായ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണു യു.ഡി.എഫ് പരാതി. വിദ്വേഷ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കുമെന്നു യു.ഡി.എഫ് നേതൃത്വം പറഞ്ഞു. 90 ശതമാനത്തിലേറെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗം തിങ്ങി താമസിക്കുന്ന പ്രദേശമായതിനാല്‍ യു.ഡി.എഫിന്റേയും സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകള്‍ തന്നെയാണ്.
/sathyam/media/post_attachments/content/dam/mm/en/kerala/top-news/images/2021/3/11/congress-flag-c-483851.jpg?w=1120&h=583)
സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള വിവിധ പരിഗണനകള്‍ വരുമ്പോള്‍ ഇതു സ്വാഭാവികമാണെന്നും എല്‍.ഡി.എഫിലും ബി.ജെ.പിക്ക് പോലും ഒരു ഡിവിഷനില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടി വന്നു. എന്നാല്‍, ഇതു മറ്റു തരത്തില്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us