അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രോഗിയെ കൊല്ലത്ത് നിന്നും തൊടുപുഴലേക്ക് രണ്ടു മണിക്കൂർ 20 മിനിട്ട് കൊണ്ട് അതിസാഹസികമായി ആമ്പുലൻസ് ഓടിച്ചെത്തിച്ച ഡ്രൈവർ മുഹമ്മദ് ഫസലിനെ ആദരിച്ച് മർച്ചൻ്റ് അസോസിയേഷൻ

New Update
0d982fb8-eab8-4601-95b7-d8a3db38ae19

തൊടുപുഴ : അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി വിഷ്ണുവിനെ കൊല്ലം ട്രാവൻകൂർ മെഡി സിറ്റിയിൽ നിന്നും    തൊടുപുഴ മുതലാക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് രണ്ടു മണിക്കൂർ 20 മിനിട്ട് കൊണ്ട് അതിസാഹസികമായി ആമ്പുലൻസ് ഓടിച്ചെത്തിച്ച ഡ്രൈവർ മുഹമ്മദ് ഫസലിനെ ആദരിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണിയിൽ ഉപഹാരം കൈമാറി. ഇടുക്കി പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് എം.എൻ.സുരേഷ്.

Advertisment

മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി. കെ. നവാസ്. വൈസ് പ്രസിഡന്റ്‌ ഷെരീഫ് സർഗം, കെ. പി. ശിവദാസ്. സെക്രട്ടറിമാരായ. ഷിയാസ് എംപീസ്.ലിജോൺസ് ഹിന്ദുസ്ഥാൻ. തുടങ്ങിയവർ പങ്കെടുത്തു. തലയോട്ടി ഫ്രീസ് ചെയ്തു കൊണ്ടുവരുന്നതിനാൽ ആണ് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമായിരുന്നത്.

ഈ ദൗത്യമാണ് ഫീനിക്സ് ആംബുലൻസ് ഏറ്റെടുത്തത്. രണ്ട് മണിക്കൂർ 20 മിനിട്ട് കൊണ്ടാണ് കൊല്ലത്ത് നിന്ന് മുതലക്കോടം വരെ എത്തിയത്. ഇതിനായി കേരളാ പോലീസും നാട്ടുകാരും മറ്റു ആംബുലൻസ് സെർവീസും സഹായിച്ചുവെന്ന് ആംബുലൻസ് പ്രതിനിധികൾ പറഞ്ഞു.

ക്ഷണവേഗം രോഗിയെ എത്തിച്ച ആംബുലൻസ് ഡ്രൈവർ ഫസലിനെയും മറ്റുള്ളവരെയും കൂടാതെ തൊടുപുഴ ഡി.വൈഎസ്.പി.പി.കെ.സാബുവിനെയും ആദരിച്ചു. സാമൂഹ്യ പ്രവർത്തകനായ എം.എ.അൻസാരിയാണ് ഡി.വൈഎസ്.പി.യെ ആദരിച്ചത്. ചടങ്ങിൽ ആമ്പുലൻസ് ജീവനക്കാരുടെ സംഘടനയുടെ നേതാക്കളായ കബീർ റ്റി.എച്ച്.   ബിജു മാത്യു.സുധീർ മേച്ചേരിൽ, ജോമോൻ ജോർജ് , യേശുദാസ്.കെ.സി. തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment