/sathyam/media/media_files/2025/08/30/94e93fcc-4a7e-4743-ab52-6da66f9f93e6-2025-08-30-15-52-13.jpg)
കോട്ടയം: പുന്നമടയിലേക്കു പോയ കുമരം ഇമ്മാനുവല്‍ ബോട്ട്ക്ലബ് തുഴയുന്ന നടുവിലേപ്പറമ്പന്‍ ചുണ്ടന്‍ കായലില്‍ കുടുങ്ങി. ഇന്നു രാവിലെയാണു സംഭവം. നടുവിലേപ്പറമ്പന്‍ ചുണ്ടന്‍ പുന്നമടയിലേക്കു വേമ്പനാട്ടുകായലിലൂടെ പോകുന്നതിനിടെയായിരുന്നു അപകടം.
നടുവിലേപ്പറമ്പന്‍ ചുണ്ടന്‍ വള്ളം കെട്ടി വലിച്ച ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി സ്റ്റക്കാവുകയായിരുന്നു. ഇതിനിടെ ശക്തമായ കാറ്റും മഴയും തകരാര്‍ പരിഹരിക്കുന്നതിനു തടസമായി. തുടര്‍ന്ന് വള്ളം ബോട്ടില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടി വള്ളം ഒറ്റപ്പെടുകയും ചെയ്തു. തുടര്‍ന്നു വേറേ ബോട്ട് എത്തിച്ചാണു വള്ളം പുന്നമടയിലേക്കു കൊണ്ടുവരുന്നത്. വള്ളവും തുഴച്ചില്‍കാരും എല്ലാവരും സുരക്ഷിതരാണ്.
കുമരകത്തിന്റെ സ്വന്തം ചുണ്ടനാണു നടുവിലേപ്പറമ്പന്‍. വള്ളം ഉടമ കൂടി ആയ ജിഫി ഫെലിക്‌സ് നടുവിലേപ്പറമ്പിലാണു ക്യാപ്റ്റന്‍. തുടക്കത്തില്‍ ഒരു തടസം നേരിട്ടെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇമ്മാനുവേല്‍ ബോട്ട് ക്ലബ്.