എസ് എസ് എഫ് 53-ാം സ്ഥാപക ദിനാചാരണത്തിന്റെ ദേശീയ തല ഉദ്ഘാടനം മർകസിൽ വിവിധ പരിപാടികളോടെ നടന്നു

New Update
ssf fundation day

കോഴിക്കോട്: എസ് എസ് എഫ് 53-ാം സ്ഥാപക ദിനാചാരണത്തിന്റെ ദേശീയ തല ഉദ്ഘാടനം മർകസിൽ വിവിധ പരിപാടികളോടെ നടന്നു. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സംബന്ധിച്ച ചടങ്ങിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി പതാക ഉയർത്തലിന് നേതൃത്വം നൽകി.

Advertisment

സമൂഹത്തിൽ പലവിധ അപചയ പ്രവർത്തങ്ങൾ വ്യാപകമാവുന്ന കാലത്ത് മനുഷ്യത്വത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും ദിശയിൽ മാനവ വിഭവശേഷി തിരിച്ചുവിടാനാണ് എസ് എസ് എഫ് ശ്രമിക്കുന്നതെന്ന് സന്ദേശ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

വ്യക്തി വികാസത്തിനൊപ്പം സാമൂഹ്യ ഉന്നമനം സാധ്യമാവുന്ന പ്രവർത്തനങ്ങളിലാണ് പുതുതലമുറ വ്യാപൃതരാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേശീയ സെക്രട്ടറി ശാഫി നൂറാനി ഡൽഹി, വിദ്യാർഥി പ്രതിനിധികൾ സംബന്ധിച്ചു.

Advertisment