കുറിച്ചിത്താനം : കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ നടയിൽ കുറിച്ചിത്താനം - പൂവത്തിങ്കൽ റോഡിൽ നിന്നും ആരംഭിക്കുന്ന അമ്പലപ്പടി - പാറക്കണ്ടം റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 12 ശനി വൈകുന്നേരം 4:30 ന് നടന്നു.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2-ാം വാർഡ് മെംബർ എം. എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവൽ പുതിയ റോഡ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പൂത്തൃക്കോവിൽ ദേവസ്വം പ്രതിനിധികളായ രാമൻ നമ്പൂതിരി പുതുമന, കേശവൻ നമ്പൂതിരി പന്നിക്കോട്ടില്ലം, പ്രദീപ് നമ്പൂതിരി പന്നിക്കോട്ടില്ലം, ഹരി പുതുമന എന്നിവരും രാജൻ കൗസ്തുഭം, വിനോദ് തൈക്കൂട്ടത്തിൽ, രഞ്ജിത്ത് മോഹൻ കൊട്ടാരത്തിൽ, ജയൻ പൊയ്യാനിയിൽ, കൃഷ്ണൻകുട്ടി വട്ടക്കാട്ട്, ഗോപിനാഥൻ നായർ, രശ്മി ഭവൻ, ഷൈജു താഴത്തേടത്ത്, കലാപീഠം കുറിച്ചിത്താനം രതീഷ്, ശ്രീകല മ്യാൽക്കണ്ടത്തിൽ, ശോഭന തെക്കേപാറക്കണ്ടത്തിൽ, ബീന പാറക്കണ്ടത്തിൽ, ഉഷ നെടുങ്കണ്ടത്തിൽ എന്നിവരും സമീപ വാസികളും നാട്ടുകാരും പങ്കെടുത്തു.