മൈലകൊമ്പ് ഫൊറോന മാതൃവേദിയുടെ പ്രവർത്തന വർഷം ഉത്ഘാടനം ചെയ്തു

New Update
gvfmhjgjh vbbnc

തൊടുപുഴ: മൈലകൊമ്പ് ഫൊറോന മാതൃവേദിയുടെ പ്രവർത്തന വർഷം  ഉത്ഘാടനം മൈ ലക്കൊമ്പ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ വച്ച് രൂപത ഡയറക്ടർ റവ. ഡോ.ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു.

Advertisment

ഫൊറോന ഡയറക്ടർ ഫാദർ മാത്യൂസ് മാളിയേക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മാതൃവേദി മൈലകോമ്പ് ഫൊറോന പ്രസിഡന്റ് ദീപാ പോളിന്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഫൊറോന അസിസ്റ്റന്റ് വികാരി ഫാദർ ജോസഫ് കുന്നുംപുറം,ഫൊറോന സെക്രട്ടറി ജസ്സി ടോള്ളി, രൂപത ആനിമേറ്റ് സിസ്റ്റർആനി തെരേസ, ഫൊറോന പ്രസിഡണ്ട്  ജാൻസി മാത്യു, ഫൊറോന ട്രഷറർ  കുഞ്ഞമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

കഴിഞ്ഞ പ്രവർത്തനവർഷത്തെ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. ഫൊറോനയുടെ കീഴിലുള്ള വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് അമ്മമാര് യോഗത്തിൽ പങ്കെടുത്തു . സമ്മേളനാനന്തരം അമ്മമാരുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

Advertisment