മരങ്ങാട്ടുപിള്ളി കാർഷി കോത്സവത്തിനുള്ള കലവറ നിറഞ്ഞു വിഭവ സമാഹരണം പൂർത്തിയായി

New Update
607a472e-3dee-4ed8-97f6-29477de73746

കോട്ടയം : മരങ്ങാട്ടുപിള്ളിയിൽ 8,9,10,11 തിയതിയിലായി   നടക്കുന്ന കാർഷിക കോത്സവതിനുള്ള കലവറ നിറയ്കലാണ് നടന്നത്. ഗ്രാമത്തിലെ കർഷകർ വിയർപ്പൊഴുക്കി വിളയിപ്പിച്ച കാർഷിക വിളകളും, വ്യാപാരികൾ നൽകിയ ഉത്പന്നങ്ങളും സംഘാടക സമിതി ചെയർമാനായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്   ബെൽജി ഇമ്മാനുവൽ ിനു കൈമാറി.

Advertisment

14 വാർഡുകളിൽ നിന്നും സംഭരിച്ച വിഭവങ്ങൾ സംഘാടക സമിതി ചെയർമാൻ ഫുഡ് കമ്മിറ്റി ചെയർമാന് കൈമാറി.10 നും 11 നു കാർഷിക കോത്സവത്തിന് എത്തുന്ന ഏവർക്കും ഭക്ഷണം നൽകുന്നത്തിലേക്കുള്ള വിഭവ സമാഹരണമാണ് കലവറ നിറയ്ക്കൽ. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഉഷ രാജു,  പഞ്ചായത്ത് മെമ്പർമാർ, വിവിധ കമ്മിറ്റി ചെയർമാൻമാർ , കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷിഭവൻ, മൃഗ സംരക്ഷണ വകുപ്പ്,  സർവീസ് സഹരണബാങ്ക്, കാർഷിക വികസന സമിതി, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ, വായനശാലകൾ, RPS കൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന കാർഷി കോത്സവ ത്തിൻ്റെ തുടക്കം സെപ്റ്റംബർ 8 ിനു കലവറ നിറയ്കളോടെയാണ് നടന്നത്. ഇതേ തുടർന്ന് പഞ്ചായത്ത് തല ക്വിസ് മത്സരങ്ങളും നടന്നു. September 9 നു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിവിധ കലാ മത്സരങ്ങളും നടക്കും

Advertisment