"മുഹമ്മദ് നബി ഒരു അതുല്യ ജ്യോതിസ്സ്" ഒന്നാം വാള്യം പുറത്തിറങ്ങി; പ്രവാചക ചരിത്ര പഠനം മനുഷ്യർക്കും മതങ്ങൾക്കുമിടയിൽ സാഹോദര്യത്തിൻ്റെ വീണ്ടെടുപ്പ് സാധ്യമാക്കും

New Update
d253042b-3a3c-4737-87ba-26d175523736

പൊന്നാനി:   സയ്യിദ് ഉനൈസ് മേൽമുറി രചിച്ച "മുഹമ്മദ് നബി ഒരു അതുല്യ ജ്യോതിസ്സ്" എന്ന ഗ്രന്ഥത്തിൻ്റെ ഒന്നാം വാള്യം പുറത്തിറങ്ങി.   കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ  പ്രകാശനം  നിർവഹിച്ചു.      ഇസ്ലാമിക് ഹിസ്റ്ററി - റിസർച്ച്  ഓർഗനൈസേഷൻ ചെയർമാൻ  ചെയർമാൻ കെ എം മുഹമ്മദ് ഖാസിം കോയ ഹാജി ആദ്യപ്രതി ഏറ്റുവാങ്ങി.

Advertisment

അപരവൽക്കരണ ശ്രമങ്ങൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ, പ്രവാചക ചരിത്ര പഠനം മനുഷ്യർക്കും മതങ്ങൾക്കുമിടയിൽ  സാഹോദര്യത്തിൻ്റെ  വീണ്ടെടുപ്പ്  സാധ്യമാക്കുമെന്ന്  എം കെ സക്കീർ അഭിപ്രായപ്പെട്ടു.   ലോകാനുഗ്രഹി മുഹമ്മദ് നബിയുടെ ജീവിതവും അധ്യാപനങ്ങളും പാരമ്പര്യവും വിശദീകരിക്കുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ വാള്യമാണിത്.

യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്ന് വികലമാക്കപ്പെടുന്ന നബി ചരിത്രത്തെ തനിമയോടെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥകാരൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഗ്രന്ഥത്തിൻ്റെ ഇംഗ്ലീഷ്, അറബി, ഉറുദു പതിപ്പുകളും ഉടൻ പുറത്തിറങ്ങും.

പൊന്നാനി ചന്തപ്പടി പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൗസിൽ അരങ്ങേറിയ പ്രകാശന ചടങ്ങിൽ ഡോ. ഹുസൈൻ രണ്ടത്താണി  മുഖ്യാതിഥിയായി.   കെ എം മുഹമ്മദ് ഖാസിം കോയ ഹാജി  അധ്യക്ഷത വഹിച്ചു.

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം,  മുൻ  രാജ്യസഭാംഗം  സി ഹരിദാസ്, പ്രൊഫ. എം എം നാരായണൻ,  ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,  സയ്യിദ് അമീൻ തങ്ങൾ, പൂക്കോയ തങ്ങൾ ബാ അലവി അലൈൻ, അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, സയ്യിദ് സീതി കോയ തങ്ങൾ ബുഖാരി, ജാബിർ ഹുദവി തൃക്കരിപ്പൂർ തുടങ്ങിയവർ  പങ്കെടുത്തു.   സിദ്ദീഖ് മൗലവി അയിലക്കാട് സ്വാഗതവും ഷാഹുൽ ഹമീദ് മുസ്ലിയാർ നന്ദി പറഞ്ഞു.

അന്ത്യപ്രവാചകൻ  ഭൂജാതനായിട്ട്  ഒന്നര സഹസ്രാബ്ദം പിന്നിടുന്ന  ഈ വർഷം അദ്ദേഹത്തിന്റെ  സൽപന്ഥാവ്  വരച്ചു കാട്ടുന്ന ഒരു കൃതിയുടെ  പ്രകാശനം നിർവഹിക്കാനായതിൽ  പിന്നണി പ്രവർത്തകർ  ചാരിതാർഥ്യം രേഖപ്പെടുത്തി.   1200 രൂപ മുഖവിലയുള്ള  പുസ്തകം  ഇപ്പോൾ  800 രൂപയ്ക്ക്  ലഭിക്കും.  ബന്ധപ്പെടേണ്ട  നമ്പർ:    9544034886.

Advertisment