മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിന്‍റെ ഭാഗമായുള്ള പാരായണ പരമ്പരക്ക് കര്‍ക്കിടകം ഒന്നിന് രാവിലെ തുടക്കമായി. അദ്ധ്യാത്മ രാമായണത്തിന്‍റെ ബാലകാണ്ഡം മുതല്‍ വായന ആരംഭിച്ച് യുദ്ധകാണ്ഡം വരെയുള്ള അദ്ധ്യായങ്ങള്‍ 31ദിവസങ്ങളായി പാരായണം നടത്തും. ആദ്യ വായന മേള്‍ശാന്തി അരുണ്‍ തിരുമേനി നിര്‍വ്വഹിച്ചു.
ഇതിനായുള്ള അദ്ധ്യാത്മ രാമായണത്തിന്‍റെ പുതിയ പുസ്തകം അമ്മിണി ഗോപി സമര്‍പ്പിച്ചു. രാവിലെ ഗണപതിഹോമവും പൂജ വഴിപാടുകളും നടന്നു.
മാസാചരണ പരിപാടികള്‍ക്ക് പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ ,സെക്രട്ടറി കെ.കെ. സുധീഷ്, വനിതാ വിഭാഗം പ്രസിഡന്‍റ് സി.കെ.സുകുമാരി,സെക്രട്ടറി ഓമന സുധന്‍ പി.ജി.രാജന്‍, രാധ കൃഷ്ണന്‍കുട്ടി, എ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി വരുന്നു.