/sathyam/media/media_files/2025/08/17/dd207237-b435-4ff9-aee6-420f10f6220b-2025-08-17-21-54-18.jpg)
കുറവിലങ്ങാട്: കൂട്ടായ്മയുടെ കരുത്തിൽ ദിശാബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കാടും മേടും നിറഞ്ഞ റോഡിന് പുതുമേടിയെത്തി. കോഴാ- പാലാ റോഡിൽ നാടുകുന്ന് ജംഗ്ഷൻ മുതൽ മധുരംകാട് ഭാഗം വരെയുള്ള റോഡിലാണ് പുതുശോഭ പരന്നത്.
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ 27-ാം വാർഡിലെ ഒന്നാം യൂണിറ്റ് കൂട്ടായ്മയാണ് സംഘടിതരായെത്തി സാമൂഹിക പ്രതിബദ്ധത വെളിവാക്കിയത്. റോഡിന്റെ വശങ്ങളിൽ കാട് വളർന്നുനിന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു.
ചുള്ളിക്കമ്പുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞിരുന്നതും ഏറെ അപകടഭീഷണി ഉയർത്തിയിരുന്നു. കൂട്ടായ പരിശ്രമത്തിൽ പച്ചിലക്കാടുകൾ വെട്ടിമാറ്റി. മാലിന്യങ്ങളും നീക്കം ചെയ്തു. വൃത്തിയാക്കിയ റോഡിന്റെ വശങ്ങളിൽ ചെടികളും നട്ടു. കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ് പോൾസൺ ചേലക്കാപ്പള്ളിൽ, സെക്രട്ടറി സുമി റോയ് ഓലിക്കാട്ടിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കുറവിലങ്ങാട് ഇടവക ഇരുപത്തിയേഴാം വാർഡ് ഒന്നാംയൂണിറ്റിന്റെ നേത്യത്വത്തിൽ ശുചീകരിച്ച റോഡിൽ ചെടികൾ നടുന്നു