New Update
/sathyam/media/media_files/2025/07/17/kerala-congrass-ja-2025-07-17-14-30-39.jpg)
തൊടുപുഴ:- ഇടുക്കി മെഡിക്കൽ കോളേജിലെ ഓക്‌സിജൻ പ്ലാൻ്റിലേയ്ക്കുള്ള റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കൽ ആവശ്യപ്പെട്ടു.
Advertisment
ആരോഗ്യ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ജേക്കബ്) ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴ ജില്ലാ ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ്ണാ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു രാജു പാണാലിക്കൽ.
ജില്ലാ പ്രസിഡൻ്റ് സാബു മുതിരകാല അദ്ധ്യക്ഷത വഹിച്ചു. കെ.റ്റി.യു.സി. സംസ്ഥാന പ്രസിജൻ്റ് എം.എ. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഷാജി അമ്പാട്ട്, മത്തായി മണ്ണപ്പിള്ളി, അനിൽ പയ്യാനിയ്ക്കൽ, ടോമി ജോർജ്ജ്, ബാബു വറുഗീസ്, ഷാഹുൽ പള്ളത്തുപറമ്പിൽ, സാം ജോർജ്ജ്, ജോസ് ചിറ്റടി, ജോൺസൺ അലക്സാണ്ടർ എന്നിവർ സംസാരിച്ചു.