New Update
/sathyam/media/media_files/2025/11/17/e09db3f6-3931-46e6-a4b4-d34fcff3c5b1-2025-11-17-21-07-14.jpg)
വൈക്കം: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി മറിഞ്ഞു. റോഡിലേക്കു വീണ വീട്ടമ്മയുടെ മീതെ ലോറി കയറിയിറങ്ങി. വീട്ടമ്മ തല്‍ക്ഷണം മരിച്ചു. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (47) ആണു മരിച്ചത്.
Advertisment
തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭര്‍ത്താവ് പ്രമോദും. ഈ സമയം ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇതേ ദിശയില്‍ വന്ന കണ്ടയ്‌നര്‍ ലോറി തട്ടുകയായിരുന്നു.
റോഡില്‍ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. പരുക്കുകളോടെ ഭര്‍ത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us