ഗസ്സയിലെ പോരാളികൾക്കും ശുഹദാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സമാപിച്ചു

New Update
sport meet jhb
ഒതുക്കുങ്ങൽ : ഗസ്സയിലെ പോരാളികൾക്കും ശുഹദാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സമാപിച്ചു. ഗസ്സയിലെ രക്തസാക്ഷികളുടെ ഓർമ്മ പുതുക്കി 'അബൂ ഉബൈദ സ്ക്വയർ' എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങൾ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ മാറ്റുരച്ച മീറ്റിൽ ആവേശകരമായ പോരാട്ടങ്ങളാണ് അരങ്ങേറിയത്.
Advertisment
സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.
  ഫുട്ബോൾ മത്സരത്തിൽ 16 ടീമുകൾ മത്സരിച്ചതിൽ എടവണ്ണയെ പരാജയപ്പെടുത്തി ആലത്തിയൂർ ജേതാക്കളായി. ബാഡ്മിന്റൺ മത്സരത്തിൽ വള്ളുവമ്പ്രത്തെ പരാജയപ്പെടുത്തി തിരൂരങ്ങാടി കിരീടം നേടി. ചെസ്സ് മത്സരത്തിൽ ജസീം അലി( എ ആർ നഗർ )ഒന്നാം സ്ഥാനവും താഹിർ ജമാൽ (പടപ്പറമ്പ് )രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചഗുസ്തിയിൽ ഇമ്രാൻ (തിരൂർക്കാട് ഏരിയ ) സലാം പി.കെ(ശാന്തപുരം ഏരിയ )രണ്ടാം സ്ഥാനവും നേടി.
സംസ്ഥാന സമിതി അംഗം അജ്മൽ കെ.പി 
ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം, ജനറൽ സെക്രട്ടറി അൻഫൽ ജാൻ,സെക്രട്ടറിമാരായ യാസിർ കെ. എം , ജംഷീദ് അലി,അമീൻ വേങ്ങര, സമീറുള്ള കെ, ഷബീർ വടക്കങ്ങര, ജംഷീദ് കെ സ്പോർട്സ് മീറ്റ് കൺവീനർ മുനീർ ടി. മങ്കട എന്നിവർ സമ്മാന ദാനം നിർവഹിച്ചു.
 മുഹമ്മദ് വാസിൽ, ത്വയ്യിബ്, അസ്‌ലം താനൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നിർവഹിച്ചു ശുഹദാക്കളോടുള്ള ആദരസൂചകമായി വേദിയിൽ ഒരുക്കിയ ഗസ്സ ഐക്യദാർഢ്യ പ്രഖ്യാപനങ്ങളും മീറ്റിനെ ശ്രദ്ധേയമാക്കി.
Advertisment