നുഷ്യസഹായമില്ലാതെ ചെടികൾക്ക് വെള്ളം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് പ്‌ളാൻറ് വാട്ടർ സംവിധാനം, പാത്രം വെച്ചാൽ തനിയെ വെള്ളം പാത്രത്തിലേക്കു വീഴുന്ന ഓട്ടോമാറ്റിക് വാട്ടർ ഡിസ്‌പെൻസർ, പ്രളയവും മണ്ണിടിച്ചിലും പോലുളള ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനം. എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ

New Update
TECHNICAL EDUCATION DEPT STALL 26.4.25 (1)

കോട്ടയം : മനുഷ്യസഹായമില്ലാതെ ചെടികൾക്ക് വെള്ളം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് പ്‌ളാൻറ് വാട്ടർ സംവിധാനം, പാത്രം വെച്ചാൽ തനിയെ വെള്ളം പാത്രത്തിലേക്കു വീഴുന്ന ഓട്ടോമാറ്റിക് വാട്ടർ ഡിസ്‌പെൻസർ, പ്രളയവും മണ്ണിടിച്ചിലും പോലുളള  ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനം.

Advertisment

കടുത്തുരുത്തി, പാലാ പോളിടെക്‌നിക്കുകളിലെയും ,ആർ.ഐ.ടി. പാമ്പാടിയിലെയും കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച സാങ്കേതിക വിദ്യകളാണിവ. പ്രൊജക്ടുകളുടെ ഭാഗമായാണ് വിദ്യാർഥികൾ ഇത്തരം ഉപകരണങ്ങൾ നിർമിച്ചത്. കുറഞ്ഞ ചെലവിലാണ് വിദ്യാർഥികൾ എല്ലാം തന്നെ ഇത്തരം സാങ്കേതിക ഉപകരണങ്ങൾ നിർമിച്ചത്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ.

റൈറ്റിംഗ് റോബോട്ട്, സ്മാർട്ട് എനർജി മീറ്റർ, ഭാരവസ്തുക്കൾ എടുത്തു മാറ്റാൻ ശേഷിയുള്ള ആർട്ടിക്കുലേറ്റഡ് റോബോട്ട്, വൈ ഫൈയിലൂടെ റോബോട്ടിന്റെ കൈകളുടെ ചലനം കാണിച്ചു തരുന്ന സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച കരിയിലകൾ അടിച്ചു വാരുന്ന യന്ത്രം അങ്ങനെ അനവധി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലുള്ളത്.

സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ പാതയിലേക്ക് ഉയർന്നതിന്റെ തെളിവുകളാണ് വകുപ്പിന്റെ സ്റ്റാൾ.

Advertisment