New Update
/sathyam/media/media_files/2025/01/06/jkFEhtFfQStP0AxxMSiO.jpeg)
തൊടുപുഴ: കേരളത്തിൽ ആദ്യമായി ജാപ്പനീസ് ആശയമായ ഇക്കിഗായിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു യൂറോപ്യൻ മാതൃകയിൽ നിർമ്മിക്കുന്ന റിട്ടയർമെന്റ് ഹോം പ്രൊജക്ട് ആയ എബൽസ് ഗാർഡന്റെ ഓഫീസ് ഇടുക്കി ജില്ലയിലെ തൊടുപുഴ കെ എസ് ആര് ടി സി ബസ് സ്റ്റാൻഡിനു സമീപം തെക്കേടത്ത് റിവയിൽ പ്രവർത്തനം ആരംഭിച്ചു.
Advertisment
തൊടുപുഴക്കടുത്തു കരിമണ്ണൂരിലാണ് എബൽസ് ഗാർഡൻ. ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള ഒരുകൂട്ടം സംരംഭകരുടെ സ്വപ്‌ന പദ്ധതിയാണ് ഏബൽസ് ഗാർഡൺ.
പ്രായമായവർക്ക് സംതൃപ്തവും ഊർജ്ജസ്വലവുമായ ജീവിതാനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ള ഒരു റിട്ടയർമെന്റ്റ് ഹോം പ്രോജക്ട് ആണിത്. എല്ലാ ആധുനിക ജീവിത സൗകര്യങ്ങളുമുള്ള കേരളത്തിലെ ഏറ്റവും മനോഹരമായ ഒരു റിട്ടയർമെന്റ് ഹോം സമുച്ചയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എബൽസ് ഗാർഡൻ റിട്ടയേർമെന്റ് ഹോമിന്റെ ബുക്കിങ് ആരംഭിച്ചതായി മാനേജിങ് ഡയറക്ടർ ഹൈബിൻ തോമസ് അറിയിച്ചു.