നെയ്യാറ്റിൻകര: രാജേഷ് വടകോട് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം, നെയ്യാറ്റിൻകര വഴുതൂർ ശ്രീഭഗവതി ക്ഷേത്ര ഹാളിൽ പ്രശസ്ത ജേർണലിസ്റ്റും സംവിധായകനുമായ ഷെമീർ ഭരതന്നൂർ (അനക്ക് എന്തിന്റെ കേടാ ) നിർവ്വഹിച്ചു.
രാജേഷ് വടകോടിന്റെ പതിവിനും വ്യത്യസ്ഥമായ രീതിയിലുള്ള ഈ സിനിമ സംഗീതത്തിന് പ്രാധാന്യം നൽകിയിട്ടുള്ളതാണ്.
ഒരു വട്ടം കൂടി എന്ന് പേര് ഇട്ടിരിക്കുന്ന ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് 80 ലേറെ പുതുമുഖങ്ങൾ ആണ്.
റോബിൻ വിൻസെന്റ്, നീനു, ആര്യ, ഷിഹാന, രേണുക, ജലദഭാസ്ക്കർ, തലയൽ ജയചന്ദ്രൻ, ജൈനേന്ദ്രൻ,അനിൽ നെയ്യാറ്റിൻകര, സുരേഷ്, അഭിനവ്, ശശികാന്തൻ, രാജു, ആദിത്യ, ദേവിക, ഷാജി തുടങ്ങിയവരോടൊപ്പം അമ്പതിലേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഏറെ പ്രേക്ഷക പ്രീതി നേടിയ "രഘു 32 ഇഞ്ച് " എന്ന ഹാസ്യ പ്രധാനമായ ഫാമിലി മൂവിക്കു ശേഷം കഥ,തിരക്കഥ, സംഭാഷണം രചിച്ച് രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ക്യാമറ: അജയ് കൃഷ്ണ, സംഗീതം: ശ്രീനാദ് എസ് വിജയ്. ഗാനരചന : പ്രദീഷ് അരുവിക്കര.
ഗായകർ: വിഷ്ണു മോഹൻ, ഭവാനി, ശ്രീനാദ് എസ് വിജയ്, എഡിറ്റിംഗ്: ശംഖു.
മേക്കപ്പ് : സന്ധ്യ രാജേഷ്. അസ്സോസിയെറ്റ് ഡയറക്ടർ: അഭിലാഷ്. അസിസ്റ്റൻറ് : യദു , ആർട്ട്: പ്രശാന്ത്. ലൊക്കേഷൻ സ്റ്റിൽ :സന്ദീപ് ട്രാവലിങ് : രാജീവ്.
തുടർന്ന് ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ത്രില്ലർ മൂവിയുടെ ടൈറ്റിൽ പ്രഖ്യാപനവും ഈ ചടങ്ങിൽ നടത്തി.