മുളന്തുരുത്തി: തുരുത്തിക്കര - വെട്ടിക്കുളം, കളപ്പുരമുക്ക്, കല്ലുമട , ആശാരിപുറം ഭാഗത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ചാർജ് ചെയ്ത ട്രാൻസ്ഫോമർ വാർഡ് മെമ്പർ ലിജോ ജോർജ് നാടിന് സമർപ്പിച്ചു. കെ.എസ്സ്.ഇ.ബി അസിസ്റ്റൻ്റ് എഞ്ചിനിയർ ഷിജു കൂമുള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
സബ്ബ് എഞ്ചിനിയർ ശ്രീജിത്ത്, അശ്വതി പോൾ, ഓവർസിയർ മാരായ മനോജ് എം. റ്റി. , എല്യാസ് എൻ. എം. , ബോർഡ് ജീവനക്കാരായ ഷാജി പി.വി., ഹരീഷ് കെ.കെ., രാജീവ് കെ. എസ്സ് എന്നിവർ സംബന്ധിച്ചു. കെ.എസ്സ്.ഇ.ബി 12 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചത്.