മണ്ണാർക്കാട് കരിമ്പയിൽ ഐക്യ ക്രിസ്തുമസ് ആഘോഷം പുൽക്കൂട്-2025 ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

New Update
20251214_181442
മണ്ണാർക്കാട്: അനൈക്യം എവിടെയുണ്ടോ അവിടെ ദൈവമില്ല,എല്ലാ മനുഷ്യരെയും ഒന്നിച്ചു നിർത്താനുള്ള അവസരമാണ് 'പുൽക്കൂട്' എന്ന പേരിലുള്ള ഐക്യ ക്രിസ്തുമസ് ആഘോഷമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ്  മെത്രാപ്പോലീത്ത പറഞ്ഞു.
കരിമ്പ എക്യൂമെനിക്കൽ ചർച്ചസിന്റെ 22-മത് ഐക്യ ക്രിസ്തുമസ് ആഘോഷം കരിമ്പ നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദൈവാലയ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സ്നേഹ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.പുല്‍ക്കൂട് ഇന്നും ലോകത്തെ ഏറെ വിസ്മയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു.എല്ലാ സഭാവിഭാഗങ്ങളും ഒരുമിക്കുന്ന ഇടമാണ് എക്യുമെനിക്കൽ ക്രിസ്മസ്.
എല്ലാ മനുഷ്യരെയും പുൽക്കൂടിന്റെ സ്നേഹത്തിൽ ഒന്നിപ്പിക്കണം, മെത്രാപോലീത്ത ഉൽബോധിപ്പിച്ചു.
  എക്യൂമെനിക്കൽ ചർച്ചസ് ചെയർമാൻ ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫാ.പൗലോസ് കിഴക്കനേടത്ത്, ഫാ.മാർട്ടിൻ കളമ്പാടൻ, ഫാ.ജോജി വടക്കേക്കര, ഫാ.വർഗ്ഗീസ് ജോൺ, ഫാ.ആകാശ് കൈലാത്ത്, ഫാ.ബിനു.സി.വർഗ്ഗീസ്, ഫാ.അനീഷ് ചെറുപറമ്പിൽ, ഫാ.നീലേഷ് തുരുത്തുവേലിൽ, ഫാ.സാമുവേൽ വർഗ്ഗീസ്, ഫാ.ജോർജ് എബ്രഹാം, ഫാ.ലാലു ഓലിക്കൽ, ഫാ.അജയ് പരിയാരത്ത്, സെക്രട്ടറി തമ്പി തോമസ്, ട്രഷറർ പി.സി.രാജൻ, സി.അക്ഷയ, ഡോ.മാത്യു കല്ലടിക്കോട് തുടങ്ങിയവർ സംസാരിച്ചു. ഫാ.സി.പി.അലക്സാണ്ടർ,രക്ഷാപ്രവർത്തകയും സ്ത്രീ മുന്നേറ്റത്തിലെ സജീവ പ്രവർത്തകയുമായ സുഹദ ഷമീർ എന്നിവരെ ആദരിച്ചു.
കല്ലടിക്കോട്,കാഞ്ഞിക്കുളം, കരിമ്പ,തച്ചമ്പാറ,ഇരുമ്പാമുട്ടി,പാലക്കയം 
പ്രദേശങ്ങളിലെ ദൈവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയിലായിരുന്നു പുൽക്കൂട് 2025 ഐക്യ ക്രിസ്തുമസ് ആഘോഷം. 
  വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേയും മുഴുവൻ വിഷയങ്ങളിലും സമ്പൂർണ എ പ്ലസ് നേടിയവരെയും അവാർഡുകൾ നൽകി ആദരിച്ചു.
ചികിത്സാ ധനസഹായ വിതരണം നടത്തി.  വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Advertisment
Advertisment