മുക്കൂട്ടുതറ ക്ഷേത്രത്തിലെ  മോഷണം. മോഷ്ടാവിനെ തിരഞ്ഞു പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീരകിച്ചു അന്വേണം വ്യാപിപ്പിച്ചു

New Update
makuttathara

എരുമേലി: മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടത്തിയ കേസില്‍ പ്രതിക്കായി എരുമേലി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതിയെ ഉടന്‍ പിടികൂടണമെന്നാണു വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണു മോഷണം നടന്നത്.

Advertisment

ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടാവ് കുത്തിത്തുറക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീകോവിലിന്റെ മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന ശേഷം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.


ക്ഷേത്രത്തില്‍ ഒരു വര്‍ഷമായി സിസി ടിവകാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാമറകളില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ പോലീസിനു കൈമാറുകയായിരുന്നു. മോഷണ ശ്രമം ഉണ്ടായ ദിവസം പകല്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തുറന്നു സംഭാവന തുകകള്‍ ഭാരവാഹികള്‍ ക്ഷേത്രം വക അക്കൗണ്ടിലേക്ക് എടുത്തതിനാല്‍ മോഷ്ടാവിനു കാര്യമയ പണാപഹരണം നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ക്ഷേത്രത്തില്‍ മോഷണം നടന്നത് ഗൗരവമായി എടുക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

Advertisment