New Update
/sathyam/media/media_files/2025/11/10/thodupuzha-bus-stand-2025-11-10-19-38-32.jpg)
തൊടുപുഴ: തൊടുപുഴയിൽ നിന്നും രാമേശ്വരത്തേക്കും വേളാങ്കണ്ണിക്കും കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. തൊടുപുഴയിൽ നിന്നും കട്ടപ്പന, കുമളി വഴി സർവ്വീസുകൾ ആരംഭിച്ചാൽ അത് യാത്രക്കാർക്കും കെ.എസ്.ആർ.ടി.സിക്കും ഗുണകരമാകുമെന്ന് കാണിച്ച് ചക്കുപള്ളം നിർമ്മൽ ബയോജെൻ ടെക്നോളജി മാനേജിങ്ങ് ഡയറക്ടർ ഡോ. വി.ആർ രാജേന്ദ്രൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് നിവേദനം നൽകി.
കേരളത്തിൽ നിന്ന് നിരവധി വിനോദ സഞ്ചാരികളും തീർത്ഥാടകരും സഞ്ചരിക്കുന്ന സ്ഥലങ്ങളാണ് വേളാങ്കണ്ണിയും രാമേശ്വരവും. അതുപോലെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും ആളുകൾ എത്തുന്നു. കൂടാതെ മലയാളികൾക്ക് തമിഴ്നാട്ടിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും ഉണ്ട്. തമിഴ്നാട്ടുകാരുടെ വിവിധ കച്ചവട സ്ഥാപനങ്ങൾ കേരളത്തിലും പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്ക് ബസ് സർവ്വീസിനെയാണ് ആശ്രയിക്കുന്നത്.
ഈ സ്ഥലങ്ങളെ കൂട്ടിയിണക്കി ബസ് സർവ്വീസ് ആരംഭിക്കുന്നത് പ്രയോജനകരമാണ്. അതോടൊപ്പം അത് ടൂറിസത്തിൻ്റെയും വ്യാപാരത്തിൻ്റെയും വളർച്ചയ്ക്കും സഹായകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടികാട്ടി. ലക്ഷകണക്കിന് തമിഴ്നാട്ടുകാർ കേരളത്തിലും, കേരളീയർ തമിഴ്നാട്ടിലും താമസിക്കുന്നുണ്ട്.
ഇവരും ഇവരുടെ ബന്ധുമിത്രാദികളും സഞ്ചാരത്തിനായി കൂടുതലായി ആശ്രയികുന്നത് ബസ് സർവ്വീസിനെയാണ്. തൊടുപുഴയുടെ സമീപ ജില്ലകളായ എറണാകുളം, കോട്ടയം പ്രദേശങ്ങളിലുള്ളവർക്കും സർവ്വീസ് ഉപകരിക്കുമെന്നും ഡോ. വി.ആർ രാജേന്ദ്രൻ ചൂണ്ടികാട്ടി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us