New Update
/sathyam/media/media_files/2025/09/24/water-2025-09-24-01-37-42.jpg)
തിരുവനന്തപുരം: കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം, വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 25-09-2025 വ്യാഴാഴ്ച രാത്രി 10 മണി മുതൽ 26-09-2025 വൈകിട്ട് 6 മണി വരെ പേരൂർക്കട ടാങ്കിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന പേരൂർക്കട, ഊളൻപാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Advertisment