ബൈക്ക് അപകടത്തിൽ പരിക്കേറ്റ് 11 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

New Update
dead body reall.jpg

കോവളം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് 11 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള വവ്വാമ്മൂല ചന്ദ്ര ഭവനിൽ ഷീജയുടെയും ചന്ദ്രന്റെയും മകൻ എസ് ദീപു ചന്ദ്രൻ (28) ആണ് മരിച്ചത്. 2014ലായിരുന്നു അപകടം.

Advertisment

ബന്ധു ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിക്കുമ്പോൾ കോവളം മുട്ടയ്ക്കാട് ഭാഗത്ത് വച്ച് വാഹനം നിയന്ത്രണം വിട്ട്‌ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച്‌ ഓടയിലേക്ക് മറിഞ്ഞായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 

Advertisment