ആര്യാട് ഗ്രാമ പഞ്ചായത്തിന്റെ പകൽവീട് വയോജനങ്ങൾക്കായി തുറന്നുകൊടുത്തു

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ  പകൽവീട് ഇല്ലായിരുന്നതിനാൽ ആര്യാട് പഞ്ചായത്തിൽ 32 ലക്ഷം രൂപ ചെലവിൽ ജില്ലാപഞ്ചായത്താണ് പകൽവീട് നിർമ്മിച്ചത്. 

New Update
pakal veedu

ആലപ്പുഴ:  ആര്യാട് ഗ്രാമ  പഞ്ചായത്ത് മൂന്നാം വാർഡിലെ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച പകൽവീട് വയോജനങ്ങൾക്കായി തുറന്നുകൊടുത്തു.

Advertisment

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ  പകൽവീട് ഇല്ലായിരുന്നതിനാൽ ആര്യാട് പഞ്ചായത്തിൽ 32 ലക്ഷം രൂപ ചെലവിൽ ജില്ലാപഞ്ചായത്താണ് പകൽവീട് നിർമ്മിച്ചത്. 

ഈ പകൽ വീടിന്റെ പ്രയോജനം പഞ്ചായത്തിലെ എല്ലാ വാർഡിലെ വയോജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് തുടങ്ങിയിരിക്കുന്നത്.

വയോജനങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഒരു കെയർ ടേക്കറെയും നിയമിച്ചിട്ടുണ്ട്. 

വയോജനങ്ങൾ കേന്ദ്രീകരിക്കുന്ന പകൽവീട് ഒരു ഹാപ്പിനസ് സെൻറർ ആക്കി മാറ്റുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തുവരികയാണ് എന്ന് ജില്ലാ പഞ്ചായത്ത് അധികാരികൾ അറിയിച്ചു.

ഇതിന്റെ ഭാഗമായി ഓരോ വയോജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകമായി പഠിച്ചു അവിടെ വരുന്ന വയോജനങ്ങൾക്ക് അവരുടെ മാനസിക ഉല്ലാസത്തിന് ആവശ്യമായ പ്രവർത്തനങ്ങളും ചെറിയ വരുമാനങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളും നപ്പിലാക്കും.

ആര്യാട് ഗ്രാമ പഞ്ചായത്തിൻ്റെ മേൽ നോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുക.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ഡി മഹീന്ദ്രൻ്റെ നേതൃത്വത്തിലാണ്  പകൽ വീട്ടിലേക്ക് വയോജനങ്ങളെ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.ബിജുമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ രാജ് ഗ്രാമപഞ്ചായത്ത് അംഗം കവിത ഹരിദാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment