New Update
/sathyam/media/media_files/2025/12/28/img144-2025-12-28-01-17-40.png)
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന 'ഭൂപാലി - ഘരാനകളുടെ പ്രതിധ്വനി' ഹിന്ദുസ്ഥാനി സംഗീത പരിപാടി ജനുവരി 3 വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കും.
Advertisment
ഘരാനകളുടെ പാരമ്പര്യവും തനിമയും കോർത്തിണക്കിയ അവതരണങ്ങളിലൂടെ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ശ്രദ്ധേയരായ വനിതാ പ്രതിഭകൾ സായാഹ്നത്തെ രാഗദീപ്തമാക്കും.
സിത്താറിൽ കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രനും ഗസൽ അവതരണവുമായി ദിപൻവിത ചക്രവർത്തിയും വേദിയിലെത്തും.
രത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), ഹാരിസ് വീരോലി (ഗിറ്റാർ) എന്നിവർ സംഗീതസന്ധ്യയിൽ പങ്കാളിയാകും. പ്രവേശനം സൗജന്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us