തിരുവനന്തപുരം ജില്ലാ ജു-ജിത്സു ക്യാമ്പ് 2025

2025ഇൽ നടക്കാൻ ഇരിക്കുന്ന ജില്ലാ,സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാന ജു-ജിത്സു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇത് സംഘടിപ്പിക്കുന്നത്. 

New Update
JU-JITSU

തിരുവനതപുരം:  ശാസ്തമംഗലം ആർ എഫ് സി ഫൈറ്റ് ക്ലബ്ബിൽ വച്ച് 3/05/2025 ൽ ജില്ലാ ജു-ജിത്സു ക്യാമ്പ് നടക്കുന്നു.

Advertisment

2025ഇൽ നടക്കാൻ ഇരിക്കുന്ന ജില്ലാ,സംസ്ഥാന ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാന ജു-ജിത്സു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇത് സംഘടിപ്പിക്കുന്നത്. 


സമയം 9.00am to 5.00pm. രാവിലെ 8:00 മണി മുതൽ രജിസ്ട്രഷൻ ആരംഭിക്കുന്നതാണ്.


പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ജു-ജിത്സു  പരിശീലനവും മത്സര നിയമങ്ങളെ പറ്റിയുള്ള പഠനവും നൽകുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

തിരുവനന്തപുരം ജില്ലാ ജു-ജിത്സു അസോസിയേഷൻ സെക്രട്ടറിയും കേരള ജു-ജിത്സു അസോസിയേഷൻ സീനിയർ റഫറി യും കോച്ചുമായ മാസ്റ്റർ രാഹുൽ എച്ച് എസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.


തദവസരത്തിൽക്യാമ്പിന്റെ മുഖ്യ അതിഥിയായി കേരള ഹിന്ദി പ്രചാര സഭ പ്രസിഡന്റ്‌ ശ്രീ എസ് ഗോപകുമാർ , ശാസ്തമംഗലം കൗൺസിലർ എസ് മധുസൂദനൻ നായർ എന്നിവർ പങ്കെടുക്കും.  


ജു-ജിത്സു ദേശീയ, സംസ്ഥാന മത്സരങ്ങളിൽ മെഡലുകൾ കരസ്തമാക്കിയിട്ടുള്ള കായിക താരങ്ങളെ ചടങ്ങിൽ ആദരിക്കുന്നതായിരിക്കും.

കിഡ്സ്‌, U-8,U-10,U-12,U-14,U-16,U-18,U-21,Adults, മാസ്റ്റേഴ്സ്  എന്നീ വിഭാഗങ്ങളിലാണ് സംസ്ഥാന, ദേശീയ മത്സരങ്ങൾ നടക്കുന്നത്. 

ക്യാമ്പിൽ പങ്കെടക്കുന്നവർ പ്രായം തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ‪+91 8848707092‬ ബന്ധപ്പെടുക.

Advertisment