തിരുവനന്തപുരം: 'ലഹരി വിമുക്ത തിരുവനന്തപുരം' എന്ന മുദ്രാവാക്യത്തോടെ തിരുവനന്തപുരം ജില്ലാ സാമുഹ്യനീതി ഓഫീസ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടി നശാമുക്ത് ഭാരത് അഭിയാൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എൻ.എസ്.എസ്, എൻ.സി.സി , ആസാദ് സേന, സ്‌കൂൾ കോളേജ് വിദ്യാർഥികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് ക്യാമ്പയിൻ നടത്തുക.
ക്യാമ്പയിൻ ഏപ്രിൽ 30ന് വൈകുന്നേരം ആറു മണിക്കു മാനവീയം വീഥീയിൽ ആരംഭിക്കും. വിളംബര ജാഥ ജില്ലാ കളക്ടർ അനുകുമാരി ഫ്ലാഗ് ഓഫ് ചെയ്യും.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയർ, ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് ലഹരിക്കെതിരെ സന്ദേശം നൽകുന്ന കലാപരിപാടികൾ കലാകാരന്മാരും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചേർന്നു മാനവീയം വീഥിയിൽ അവതരിപ്പിക്കും