മുഖ്യമന്ത്രിയെ സന്ദർശിച്ച് തിരുവനന്തപുരം മേയറും ഡെപ്യൂട്ടി മേയറും ; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത് ; ബിജെപി തിരുവനന്തപുരം നഗരസഭയുടെ ഭരണം പിടിച്ച ശേഷം ആദ്യമായാണ് മേയറും ഡെപ്യൂട്ടി മേയറും ഒന്നിച്ച് മുഖ്യമന്ത്രിയെ സന്ദർശിക്കുന്നത്

New Update
610743546_1428704035287728_6684288079089541576_n

തിരുവനന്തപുരം : തിരുവനന്തപുരം മേയറും ഡെപ്യൂട്ടി മേയറും ഒന്നിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. സന്ദർശന വിവരം മേയർ വി.വി. രാജേഷ് തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

Advertisment

611252786_1428704038621061_5744490046741197116_n

സന്ദർശനത്തിൻ്റെ ചിത്രങ്ങൾ സഹിതമുള്ള ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ ,
"ഇന്ന് രാവിലെ ഡെപ്യൂട്ടി മേയർ G S ആശാനാഥുമൊന്നിച്ച് ബഹു:മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ ഓഫീസിൽ സന്ദർശിച്ച് കോർപ്പറേഷൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ പിന്തുണ തേടി.

വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തതിനൊപ്പംസംസ്ഥാന  തലസ്ഥാനങ്ങളിലെ കോർപ്പറേഷനുകളിലേയ്ക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാനുമാവശ്യപ്പെട്ടു."

Advertisment