New Update
/sathyam/media/media_files/2025/09/04/rajalakshmi-2025-09-04-18-55-06.jpg)
കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായിരുന്ന രാജലക്ഷ്മിക്ക് ഇത്തവണത്തെ ഓണം അക്ഷരാർത്ഥത്തിൽ പൊന്നോണമാണ്. കോളേജിലെ അധ്യാപകവിദ്യാർത്ഥി സമൂഹം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ പണികഴിപ്പിച്ച പുതിയ ഭവനത്തിലാണ് ഇത്തവണ രാജലക്ഷ്മിയുടെ ഓണം.
Advertisment
ദേവമാതാ കോളേജ് കാലങ്ങളായി ഉയർത്തിപ്പിടിക്കുന്ന സാമൂഹികബോധത്തിന്റെയും കരുണയിൽ അധിഷ്ഠിതമായ മൂല്യദർശനത്തിന്റെയും നവീനമായ ഉദാഹരണമാണിത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒൻപത് ഭവനങ്ങളാണ് സഹപാഠികൾക്കായി ദേവമതാ കോളേജ് നിർമിച്ച് നൽകിയത്.
കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു വീടിൻ്റെ താക്കോൽദാനകർമ്മം നിർവഹിച്ചു. എൻ.എസ്.എസ്.മുൻ പ്രോഗ്രാം ഓഫീസർ ശ്രീ. റെനീഷ് തോമസ്, ഡോ. സി.ഫാൻസി പോൾ, പി. ആർ.ഒ. ഡോ. ജോബിൻ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.