/sathyam/media/media_files/2026/01/24/1200-675-25886224-866-25886224-1769255920562-2026-01-24-17-55-32.jpg)
കോട്ടയം: ഓണം ബംബര്‍ അടിക്കുന്നതു കുറവുള്ള ജില്ലകളുടെ പട്ടികയിലാണു കോട്ടയം. കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലത്ത് ഓണം ബംബര്‍ കോട്ടയത്തെ തേടിയെത്തിയിട്ടില്ല. പക്ഷേ, ക്രിസ്മസ് ന്യൂഇയര്‍ ബംബര്‍ രണ്ടു തവണയാണു കോട്ടയത്തെ തേടിയെത്തിയത്. ഇക്കുറി ക്രിസ്മസ് ന്യൂഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 20 കോടി ലഭിച്ചതു കാഞ്ഞിരപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ എക്‌സ്.സി 138455 നമ്പര്‍ കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലാണു വിറ്റത്. ഏജന്റ് സുധീക് എന്നയാള്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. 2022 ല്‍ ബംബര്‍ അടിച്ചതും കോട്ടയം സ്വദേശിക്കായിരുന്നു. അന്നു കുടയംപടി ഒളിപ്പറമ്പില്‍ സദനായിരുന്നു 12 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത്. എക്‌സ്.ജി 218582 എന്ന ടിക്കറ്റാണ് അന്നു ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. 2019ലെ പൂജാ ബംബറും കോട്ടയത്തു വിറ്റ ടിക്കറ്റിനായിതുന്നു.
ആര്‍.ഐ 332952 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ കിട്ടിയത്. കോട്ടയത്തെ ശിവശക്തി ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സിയായിരുന്നു ടിക്കറ്റ് വിറ്റത്. 2022ലെ ഓണം ബംബര്‍ രണ്ടാം സമ്മാനമായ 5 കോടി രൂപ കോട്ടയം പാലായിലെ ഏജന്റ് വിറ്റ ടിക്കറ്റിനായിരുന്നു. പാലായിലെ ഏജന്റ് ജോസഫ് വിറ്റ ടിക്കറ്റിനായിരുന്നു ഈ ഭാഗ്യം ലഭിച്ചത്.
2025ലെ കേരള ഭാഗ്യക്കുറിയുടെ ഓണം ബംബര്‍ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ കോട്ടയത്തെ കുടുംബശ്രീ അംഗങ്ങള്‍ക്കായിരുന്നു ലഭിച്ചത്. പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കല്‍ സൗമ്യാ സുജീവ്, കോട്ടൂക്കുന്നേല്‍ രമ്യാ അനൂപ്, കോട്ടൂക്കുന്നേല്‍ ഉഷാ മോഹനന്‍, ഓലിക്കല്‍ സാലി സാബു, കുമ്പളന്താനത്തില്‍ ഉഷാ സാബു എന്നിവര്‍ ചേര്‍ന്നെടുത്ത ടി.എച്ച് 668650 എന്ന ടിക്കറ്റിനായിരുന്നു ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. ഇതോടെ ബംബര്‍ ഭാഗ്യം പരീക്ഷിക്കുന്നവരുടെ ഇഷ്ട സ്ഥലമായി കോട്ടയം മാറുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us