കെ എസ് ഇ ബിയുടെ ധാർഷ്ട്യം അവസാനിപ്പിക്കുക തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

New Update
kseb real

തൊടുപുഴ:  നഗരത്തെ കൂരിരുട്ടിലാക്കി കെ എസ് ഇ ബിയുടെ പ്രതികാരം. പകൽ ലൈറ്റ് തെളിഞ്ഞ് കിടന്നു എന്ന ഒറ്റ കാരണം പറഞ്ഞ് തൊടുപുഴ പട്ടണത്തിലെ സ്ട്രീറ്റ് ലൈറ്റ് ഫ്യൂസുകൾ ഊരികൊണ്ടുപോയത് കെ എസ് ഇ ബിയുടെ ധിക്കാരപരമായ നടപടിയാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

Advertisment

പല നഗരങ്ങളിലും വ്യാപകമായ മോഷണവും പിടിച്ചുപറിയും നടക്കുന്ന ഈ വേളയിൽ അവർക്ക് അവസരം ഒരുക്കിക്കൊടുക്കുംവിധം പ്രവർത്തിക്കുന്ന നടപടിയിൽ നിന്നും  പിന്തിരിയണമെന്ന് പ്രസിഡന് ഇൻചാർജ്  കെ പി ശിവദാസിന്റെ അധ്യക്ഷതയിൽ കൂടിയ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. തൊടുപുഴയിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിച്ച ഇത്തരം നടപടികൾക്കെതിരെ വൈദ്യുതി മന്ത്രിക്ക് നിവേദനം കൊടുക്കുവാനും തീരുമാനിച്ചു.

ജനറൽ സെക്രട്ടറി സി കെനവാസ്, വൈസ് പ്രസിഡന്റുമാരായ നാസർ സൈര, ഷെരീഫ് സർഗ്ഗം, ജോസ്തോമസ് കളരിക്കൽ, സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ജഗൻ ജോർജ്, ലിജോൺസൺ ഹിന്ദുസ്ഥാൻ എന്നിവർ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തു

Advertisment