/sathyam/media/media_files/2025/03/01/ILWGbuqJRSuDvbLOhR1L.jpg)
തൊടുപുഴ : തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ പ്രശസ്ത വ്യക്തികളെ ആദരിച്ചു. കേരളത്തിലെ മികച്ച ഡെപ്യൂട്ടി കളക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട വി ഇ അബ്ബാസ്, മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ട തൊടുപുഴ DYSP ഇമ്മാനുവൽ പോൾ,സി എ പാസ്സായ ഗോവിന്ദ് എസ് രാജ്(മർച്ചന്റ് അസ്സോസിയേഷൻ അംഗം വി സുവിരാജിന്റെ പുത്രൻ ), എം ബി ബി എസ് പാസ്സായ ഫൈസൽ കാസ്സിം (മർച്ചന്റ് അസ്സോസിയേഷൻ അംഗം സൽമ കാസിമിന്റെ പുത്രൻ) എന്നിവരെ തൊടുപുഴ മെർച്ചന്റ്സ് അസ്സോസിയേഷൻ ആദരിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സിവിൽ സർവീസ് കൊണ്ടുപോകുന്നതിലാണ് ഒരാളുടെ മികച്ച പ്രവർത്തനം ആയിട്ട് ഞാൻ കാണുന്നത്,എന്നെ സംബന്ധിച്ച് എന്റെ അടുത്ത എത്തുന്ന ഒരു ഫയലുപോലും വെച്ച് താമസിപ്പിക്കാതെ കഴിയുന്ന വേഗത്തിൽ ക്ലിയർ ചെയ്യാൻ എനിക്ക് സാധിക്കാറുണ്ട് അതുകൊണ്ട് കൂടിയായിരിക്കും എനിക്ക് ഈ അംഗീകാരം ലഭിച്ചതും. അതുകൊണ്ട് തന്നെ തൊടുപുഴ മെർച്ചന്റ്സ് അസ്സോസിയേഷൻ തന്ന ഈ അംഗീകാരം മറ്റാര് തരുന്നതിനേക്കാളും, എന്റെ നാട്ടിലെ ജനങ്ങൾ തന്നതിൽ മെർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റിനോടും ഭാരവാഹികളോടും നന്ദി രേഖപെടുത്തിയതായി മറുപടി പ്രസംഗത്തിൽ ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ് പറഞ്ഞു.
തൊടുപുഴ മെർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,രക്ഷാധികാരി ടി എൻ പ്രസന്നകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി കെ നവാസ് സ്വാഗതം ആശംസിച്ചു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോസ് വഴുതനപ്പള്ളി,സുബൈർ എസ് മുഹമ്മദ്,ജില്ലാ ട്രെഷറർ ആർ രമേശ്, ജില്ലാ സെക്രട്ടറി നാസർ സൈര, ട്രെഷറർ അനിൽ പീടികപ്പറമ്പിൽ ,വൈസ്പ്രസിഡന്റ്മാരായ,ഷെരീഫ് സർഗ്ഗം,ജോസ് കളരിക്കൽ,കെ പി ശിവദാസ്,സെക്രെട്ടറിമാരായ ഷിയാസ് എംപീസ്,ലിജോൺസ് ഹിന്ദുസ്ഥാൻ,യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് എന്നിവരും പങ്കെടുത്തു. വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.